യൂ എ ഇയിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില കുറയും

അടുത്ത മാസം മുതൽ യൂ എ ഇയിൽ ഇന്ധന വില കുറയും. വാറ്റ് ഉൾപ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊർജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോൾ സൂപ്പർ 98-ന് ലിറ്ററിന് 2.25 ദിർഹത്തിൽനിന്ന് 2.00 ദിർഹമായി കുറയും. സ്പെഷ്യൽ 95 ലിറ്ററിന് 2.15 ദിർഹത്തിൽ നിന്ന് 1.89 ദിർഹമായി കുറയും . 2.61 ദിർഹത്തിൽനിന്ന് ഡീസൽവില ലിറ്ററിന് 2.30 ദിർഹമായി കുറയും. പുതുക്കിയ ഇന്ധനവില ജനുവരി ഒന്നുമുതൽ നിലവിൽവരും.
https://www.facebook.com/Malayalivartha