വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി

വിജയനഗർ മേരിമാതാ ഇടവകയിൽ വിദ്യാർത്ഥികൾ ക്രിസ്മസ് ആഘോഷം നാദത്തിൽ . ഇടവകയിലെ വിശ്വാസ പരിശീലന ക്ലാസുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ആഘോഷം നടത്തിയത്.
. വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഎഫ് ക്രിസ്മസ് സന്ദേശം നൽകി. പ്രധാനധ്യാപിക ലീജ ജെൻസൺ, വിദ്യാർഥി പ്രതിനിധി അമിത് ജോസ്, ജിസിൽ ജെൻസൺ, ഡിനോയ് ഡേവിസ് എന്നിവർ പ്രസംഗിച്ചു. ഷോൺ മാത്യു, ഫിയോന മേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവക ട്രസ്റ്റിമാർ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
https://www.facebook.com/Malayalivartha