മുപ്പത്തിയാറ് വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് പ്രവാസികളുടെ പ്രിയ ബാവ....

36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദമ്മാമിലെ പ്രവാസികളുടെ പ്രിയ ബാവ പുളിക്കല്‍. മലപ്പുറം ജില്ലയിലെ പുളിക്കലിൽ ദേവസ്വം വളപ്പില്‍ മുഹമ്മദ് കോയ എന്നയാളാണ് തന്റെ 36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി യുടെ സ്ഥാപകരില്‍ പ്രധാനിയും പ്രവിശ്യയിലെ മത സാമൂഹിക ജീവ കാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം.
കിഴക്കന്‍ പ്രവിശ്യാ കെ.എം.സി,സി യുടെ ഉപദേശക സമിതിയംഗമായ ബാവ പുളിക്കലിന് പ്രവിശ്യാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ വിപുലമായ യാത്രയയപ്പ് നല്‍കി. ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂരിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സക്കീര്‍ അഹമദ് ഉദ്ഘാടനം ചെയ്തു.
സുലൈമാന്‍ കൂലെരി,അഷറഫ് ആളത്ത്,അബ്ദു റഹ്മാന്‍ പൂനൂര്‍,ശരീഫ് സി.പി ,മാലിക്ക് മക്ബൂല്‍,ഹമീദ് വടകര,ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം,സിദ്ധീഖ് പാണ്ടികശാല,റ്റി എം ഹംസ,സലിം അരീക്കാട്,മുസ്തഫാ കമാല്‍ കോതമംഗലം,മുഹമ്മദ് കുട്ടി തിരൂര്‍,റഹ് മാന്‍ കാരയാട് എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ നന്ദിയും പറഞ്ഞു.ഫൈസല്‍ ഇരിക്കൂര്‍ ഖിറാഅത്ത് നടത്തി.പ്രവാസ ലോകത്ത് നിന്നും ലഭ്യമായ സ്‌നേഹ സൌഹൃദങ്ങള്‍ക്ക് വളരെ നന്ദിയുണ്ടെന്ന് ബാവ പുളിക്കല്‍ മറുപടി പ്രഭാഷണത്തില്‍ വ്യക്തമാക്കി.
1982 ല്‍ ജിദ്ദയില്‍ തുടങ്ങിയ പ്രവാസ ജീവിതം പിന്നീട് കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തിലേക്ക് മത സാമൂഹിക മേഖലകളില്‍ സജീവമായി.സൈഹാത്ത് കെ.എം.സി.സി ദമ്മാം ഇസ്ലാഹീ സെന്റര്‍ തുടങ്ങിയ മേഖലകളില്‍ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യം ഇദ്ദേഹത്തിനുണ്ട് . ഭാര്യ നിഷാ മുഹമ്മദ്,മക്കളായ നിശാല്‍ (ഇറാംഗ്രൂപ്പ് ഓഫ് കമ്പനീസ്) മഷാഇല്‍ ( ബിരുദ വിദ്യാര്‍ഥിനി) എന്നിവരും വര്‍ഷങ്ങളായി അദ്ദേഹത്തോടൊപ്പം പ്രവാസ ലോകത്തുണ്ട്.
https://www.facebook.com/Malayalivartha