സ്വവസതിയിൽ രാഹുലിന് ഗംഭീര വരവേൽപ്പ് നൽകി വ്യവസായി എം .എ യൂസഫലി
ദ്വിദിന സന്ദർശനത്തിനായി യു എ ഇ യിലെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ലുലുഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ വസതിയിൽ സന്ദർശനം നടത്തി. ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ വീട്ടിലെത്തിയത്. ശനിയാഴ്ച ആദ്യം പോയത് യൂസഫലിയുടെ അബുദാബിയിലെ വീട്ടിലേയ്ക്കായിരുന്നു. തുടർന്ന് യൂസഫലിയും കുടുംബാംഗങ്ങളും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
ഇവർ തമ്മിലെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ചായ സല്‍ക്കാരത്തിനിടെ ഇന്ത്യയുടെ വ്യവസായം, കാര്‍ഷികം തുടങ്ങി എല്ലാം മേഖലകളെപ്പറ്റിയും ഇരുവരും ആശയങ്ങള്‍ കൈമാറി.ഇതിനിടെ, യൂസഫലിയുടെ ആല്‍ബം രാഹുലിനെ പഴയ സ്മരണകളിലേക്കും കൂട്ടിക്കൊണ്ടുപോയി. 2006ല്‍ രാജീവ് ഗാന്ധി അവാഡിനര്‍ഹനായ യൂസഫലി അന്നത്തെ പെട്രോളിയും മന്ത്രി മുരളി ദിയോറയില്നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രമാണ് പിതൃസ്മരണകളിലേക്ക് രാഹുലിനെ നയിച്ചത്.
യൂസഫലിയുടെ ഭാര്യ സാബിറ, മകൾ ഷിഫ, മരുമക്കളായ ഡോ. ഷംസീർ വയലിൽ, അദീബ് അഹമ്മദ്, ഷാരോൺ, സഹോദരൻ എം.എ അഷറഫ് അലി എന്നിവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു. രാഹുൽ ഗാന്ധി യുസഫലിയുടെ വീട് സന്ദർശിച്ചതിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha