മലയാളി യുവാവ് ദുബൈയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു
മലയാളി യുവാവിനെ ദുബൈയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടത്തെി. തൃശൂര്‍ ചാവക്കാട് നാലകത്ത് കുറ്റിക്കാട്ടില്‍ വീട്ടില്‍ സുലൈമാന്റെ മകന് ഷഹീന് സുലൈമാന്‍ (27) ആണ് മരിച്ചത്. ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലെ കെട്ടിടത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ഷഹീന് സുലൈമാന്‍ ജോലിക്കിടെ അപകടത്തില്പ്പെട്ടതാണൊണ് സൂചന. പൊലീസ് അന്വേഷിക്കുന്നു. ഭാര്യ ജൂഹി ഷഹീനും ഏക മകളും നാട്ടിലാണ്. ഒന്നര മാസം മുമ്പാണ് ഷഹീന് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്നത്. മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha