Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം


അഭിമന്യു കൊലക്കേസിലെ എല്ലാ പ്രതികളും 10ന്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കർശന നിർദേശം നൽകി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി


സംസ്ഥാനത്ത് കനത്ത മഴ... ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ച പ്രവാസിക്കെതിരെ പരാതി

03 MAY 2020 09:16 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ഒമാന്‍ രാജകുടുംബാംഗത്തിന്റെ പേരില്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ച പ്രവാസിക്കെതിരെ പരാതി. യു.എ.ഇയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് വടകര സ്വദേശി ഫൗലാദിനെതിരെ യുവമോര്‍ച്ച പാലക്കാട് ജില്ല അധ്യക്ഷന്‍ പ്രശാന്ത് എസ്. ആണ് പരാതി നല്‍കിയത്.

എടവന ഫൗലാദാണ് മൂന്നു ലക്ഷത്തോളം പേര്‍ അംഗങ്ങളായുള്ള ഫ്രീ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ ട്വീറ്റ് പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ എഗൈന്‍സ്റ്റ് ടെററിസം എന്ന ഫെയ്‌സ്ബുക്ക് പേജാണ് പുറത്തുവിട്ടത്. നേരത്തെയും നിരന്തരം ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും കലാപമുണ്ടാക്കുന്ന പ്രചാരണങ്ങളും ദുബായില്‍ ഇന്‍വെസ്റ്റ് എഡി എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നടത്തിയിട്ടുള്ളതായും പരാതിയില്‍ ആരോപിക്കുന്നു. ജന്മഭുമിയാണ് ഇയ്യ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

ഒമാന്‍ രാജ കുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ മോന ബിന്‍ത് ഫഹദ് അല്‍ സയ്ദിന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഇത് തന്റെ അക്കൗണ്ടല്ലെന്ന് വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു. ഒമാന്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നു. മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന നടപടികള്‍ ഇന്ത്യന്‍ ഭരണകൂടം നിര്‍ത്തിവെച്ചില്ലെങ്കില്‍ ഒമാനിലുള്ള പത്ത് ലക്ഷം ഇന്ത്യക്കാരെ നാടുകടത്തും എന്നായിരുന്നു വ്യാജ അക്കൌണ്ടില്‍ നിന്നുള്ള ഭീഷണി. ഈ വിഷയം ഒമാന്‍ സുല്‍ത്താനോട് സംസാരിക്കുമെന്നും ട്വീറ്റിലുണ്ടായിരുന്നു.

പാക് ഫൗജ് എന്ന പേരിലുള്ള ട്വിറ്റര്‍ ഐഡിയാണ് ഒമാന്‍ രാജകുമാരിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ വന്‍ സൈബര്‍ യുദ്ധമായിരുന്നു ആസൂത്രണം ചെയ്തത്. പാക് അനുകൂല അറബ് വംശജരെ ഉപയോഗിച്ചും വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയുമായിരുന്നു ആക്രമണം. ഇതിന്റെ ഭാഗമായുള്ള ട്വീറ്റ് ആണ് ഫൗലാദ് പ്രചരിപ്പിച്ചത്. തീവ്രവാദ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ സുരക്ഷ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ വന്ന റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണിയാള്‍.

സാമൂഹ്യമാധ്യമങ്ങള്‍ വഴി ഗുരുതരമായ രീതിയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപാഹ്വാനം തുടങ്ങിയവ ചെയ്തതിന് ഇയാളുടെ പേരില്‍ കേസെടുത്ത് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എന്‍.ഐ.എയ്ക്കും, ദുബായ്, ഒമാന്‍ എംബസികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പാരതിയില്‍ വ്യക്തമാക്കി. അതേസമയം ഇത്തരം വ്യാജ ട്വീറ്റുകള്‍ ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്താന്റെ സൈബര്‍ പ്രചാരണങ്ങളുടെ ഭാഗമായി ഒമാനിലെ രാജകുടുംബാംഗത്തിന്റെ പേരില്‍ പാകിസ്താന്‍ നിര്‍മ്മിച്ച വ്യാജ അക്കൗണ്ടില്‍ വന്ന ട്വീറ്റുകള്‍ കേരളത്തിലും വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഫൗലാദ് എന്നയാള്‍ അതിലൊരാളാണെന്നും പരാതിയില്‍ പറയുന്നു. നേരത്തെയും നിരന്തരം ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും കലാപമുണ്ടാക്കുന്ന പ്രചാരണങ്ങളും ദുബായില്‍ ഇന്‍വെസ്റ്റ് എഡി എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ നടത്തിയിട്ടുള്ളതായും പരാതിയില്‍ ആരോപിക്കുന്നു.

സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി ഗുരുതരമായ രീതിയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ , കലാപാഹ്വാനം തുടങ്ങിയവ ഇയാളുടെ പേരില്‍ കേസെടുത്ത് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എന്‍.ഐ.എയ്ക്കും ദുബായ് , ഒമാന്‍ എംബസികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഭയിൽ കലിപ്പിൽ രാധാകൃഷ്ണൻ  (1 minute ago)

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത  (55 minutes ago)

യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളി...  (58 minutes ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (59 minutes ago)

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: മലയാലപ്പുഴയിൽ 3 പേർ പിടിയിൽ; അച്ഛനെ നാട്ടിലെത്തിക്കാൻ പോലീസ് നീക്കം...  (1 hour ago)

പോലീസിനെ വെല്ലുവിളിച്ച് മദ്യപന്റെ അഭ്യാസപ്രകടനം; നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസ് വാഹനത്തിന് മുകളിൽ കയറി ചെയ്തുകൂട്ടിയത്...  (1 hour ago)

അടുത്ത 3 മണിക്കൂർ അതീവ നിർണായകം; ഈ ജില്ലകളിൽ റെഡ് അലർട്ട്: പുതിയ രോഗഭീതിയും...  (1 hour ago)

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം; നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താ  (1 hour ago)

വിരട്ടരുത്...വളർന്ന പാർട്ടി വേറെയാണ്; ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു; വീണ്ടും  (1 hour ago)

ഞാനൊരു അമ്മയാടോ.... എനിക്ക് ഒരു മോനുണ്ടെടോ.... എംഡിഎംഎ ഇടപാടുമായി ബന്ധമില്ല; ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല; തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്; മാധ്യമങ്ങളോടു വിളിച്ച് പറഞ്ഞ് എംഡിഎംഎ കേസിൽ അറസ്  (1 hour ago)

ധൈര്യമുണ്ടേൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർക്ക് ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിയാൽ മതി; വെല്ലുവിളിച്ച അർജുൻ ആയങ്കിയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച സംഭവം; യുവാവിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അവിടെയും നാടകീമായ സംഭവ വികാസങ്ങൾ; ജംഷീർ മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് ജാമ്യ പേപ്പറുകൾ വലിച്ചു കീറ  (2 hours ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

അഷ്ടമിരോഹിണി... ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ 'അപ്പം' വഴിപാടിന്റെ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചു...  (2 hours ago)

ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...  (3 hours ago)

Malayali Vartha Recommends