Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

കോവിഡ് പ്രതിസന്ധി: കടുത്ത നടപടികളുമായി സൗദി;  കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത

04 MAY 2020 07:58 AM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ് .ഈ സാഹചര്യത്തില്‍ വേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. എഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇതിനാല്‍ വരാനിരിക്കുന്നതിലെ ഏറ്റവും മോശം അവസ്ഥ കണക്കാക്കിയാണ് രാജ്യം പദ്ധതികള്‍ തയ്യാറാക്കുന്നത്. സ്വദേശികളുടെ ജോലി സംരക്ഷണം പാലിച്ചു കൊണ്ടു തന്നെ ഉറച്ച തീരുമാനങ്ങളുണ്ടാകും.

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വന്‍കിട പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് തത്കാലം വൈകിപ്പിക്കും. യാത്രാ ചെലവുകളും പുതിയ പ്രൊജക്ടുകളും താല്‍ക്കാലികമായി വെട്ടിക്കുറക്കാനും ആലോചനയുണ്ട്. . നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.

ഏതൊക്കെ മേഖലയില്‍ നിന്നും വക മാറ്റണം എന്നതും ഏതൊക്കെ പദ്ധതികള്‍ വൈകിപ്പിക്കുമെന്നതും ധനകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രൊജക്ടുകളും വന്‍കിട പദ്ധതികളും വൈകിപ്പിക്കുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് സാമ്പത്തിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. . എന്നാൽ ഈ സാഹചര്യത്തിലും സ്വദേശികളുടെ ജോലി സംരക്ഷിക്കുമെന്ന് മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.

നിലവിലെ സാഹചര്യം മറികടക്കാന്‍ കരുതല്‍ ധനം ഉപയോഗപ്പെടുത്തും. പ്രശ്നങ്ങള്‍ മറികടക്കാനാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും ജദ്ആന്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ തന്നെ വലിയ വരുമാന ഇടിവാണ് ലോകത്തെ എല്ലായിടത്തേയും പോലെ സൌദിയിലും ഉണ്ടായത്. അടുത്ത ആറ് മാസങ്ങളിലും ഈ പ്രതിസന്ധി ശക്തമായുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ കണക്ക് കൂട്ടല്‍‌. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നിലവില്‍ തന്നെ രാജ്യത്തെ വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലാണ്.

സൗദിയിൽ കോവിഡ് വലിയ ആഘാതമാണ് സൃഷ്‌ടിക്കുന്നത് . രാജ്യത്തെ ഏഴ് ആശുപത്രികളിൽ നാല് രീതിയിലാണ്‌ കോവിഡ്‌ വൈദ്യ പരിശോധന നടക്കുന്നത്‌. . ആഗോള ഏജൻസികളുമായി ചേർന്ന് നടത്തുന്ന ക്ലിനിക്കൽ പഠനം ഈ രംഗത്തെ ഗവേഷണങ്ങൾക്ക്‌ ആക്കം കൂട്ടുമെന്നും സൗദി വകർത്താവ് പറഞ്ഞിരുന്നു . സാമൂഹിക നിരീക്ഷണം ശക്തമാക്കിയതിന്റെ തുടർന്ന് രോഗികളുടെ എണ്ണം വർധിക്കുന്നുവെങ്കിലും പോസിറ്റീവ്‌ ആയി ബാധിക്കുന്നവർ നിയന്ത്രണ വിധേയമാണ്‌. നിലവിൽ ലഭ്യമായിട്ടുള്ള ഒരു രീതിയും വൈറസിനെ വിജയകരമായി നേരിടാനുള്ള ഒന്നായിട്ടില്ല, ഈ രംഗത്ത്‌ ഗവേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു . രക്ത പ്ലാസ്മ ചികിൽസയും രാജ്യത്തിന്റെ മൂന്നിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (8 minutes ago)

തമിഴ്നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (18 minutes ago)

കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ ഇന്ന് തലസ്ഥാനത്ത് പൊതുഗതാഗത സംരക്ഷണ റാലി നടത്തും... വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ഓവർബ്രിഡ്ജ് ജങ്ഷനിൽനിന്ന്‌ ആരംഭിച്ച് ഇ കെ നായനാർ പാർക്കിൽ സമാപിക്കും, പൊതുയോഗം പ്രതി  (28 minutes ago)

പ്രതീക്ഷയോടെ കളിക്കളത്തിലേക്ക്.... ഏഷ്യൻ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് സ്വർണ മെഡൽ പോരാട്ടം...ശ്രീലങ്കക്കെതിരെ ടോസ് നേടിയ ഇന്ത്യൻ വനിതാ ടീം ബാറ്റിംഗ് തെരഞ്ഞെടുത്തു  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (59 minutes ago)

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം....  (1 hour ago)

ആന്റോ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയിൽ;മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം... ഇത് മറികടക്കാനുള്ള രേഖകൾ എക്സൈസ് കോടതിയിൽ സമർപ്പിക്കും        (1 hour ago)

ബാഡ്മിന്റണിൽ വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പ്രധാന താരം പി.വി. സിന്ധുവിന് തോൽവി  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ തിരക്കേറുന്നു....  (2 hours ago)

സതീശൻ കാത്തിരുന്ന ദിവസം വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു..!! ഇന്ന് ആ തീരുമാനം, ഉടൻ ട്വിസ്റ്റ്.  (2 hours ago)

‘ഗിഗോൺ ’വിശ്രമകേന്ദ്രം ... സംസ്ഥാനത്ത് ഗിഗ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗിഗോൺ’ എന്നപേരിൽ സർക്കാർ വിശ്രമകേന്ദ്രങ്ങൾ ഒരുക്കുന്നു  (2 hours ago)

തിരുവനന്തപുരത്ത് രാത്രി മുതൽ കൊടും മഴ..! അടുത്ത 3 മണിക്കൂറിൽ എല്ലാം മാറിമറിയും..ALERT  (2 hours ago)

സതീശന് അനുസരണയില്ലത്രേ! പിണറായിക്ക് വലിയ സങ്കടം... സംഭവത്തിൽ ഒരു ഗുട്ടൻസുണ്ട് അത് പിണറായിക്കറിയാം  (2 hours ago)

വനിതാ ക്രിക്കറ്റിലെ ഏഷ്യന്‍ ഗെയിംസ്.... സ്വര്‍ണം നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്നിറങ്ങും  (2 hours ago)

ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....  (3 hours ago)

Malayali Vartha Recommends