Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ഇത് അഭിമാന നിമിഷം ; യുഎഇയുടെ ‘സുവർണ’ സമ്മാനം നേടി ഈ മലയാളി ഡോക്ടർമാർ

18 MAY 2020 07:36 AM IST
മലയാളി വാര്‍ത്ത

രണ്ട് മലയാളി ഡോക്ടർമാർ കൂടി യുഎഇ നൽകിയ ‘സുവർണ’ സമ്മാനത്തിൽ അഭിമാനം കൊള്ളുകയാണ് . കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ദുബായ് ആരോഗ്യ വിഭാഗത്തിന് കീഴിൽ സേവനമനുഷ്ഠിക്കുന്ന 212 ഡോക്ടർമാർക്ക് നൽകുന്ന 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ തിരുവനന്തപുരം വർക്കല സ്വദേശി ഡോ. ഷാജി മുഹമ്മദ് ഹനീഫും കാസർകോട് ചെറുവത്തൂർ പടന്ന സ്വദേശി ഡോ.സയ്യദ് അഷ്റഫ് ഹൈദ്രോസും ഉൾപ്പെടുന്നു. ഇവരുടെ നേട്ടത്തിൽ യുഎഇയിലെ ഇന്ത്യൻ സമൂഹവും വലിയ ആഹ്ലാദത്തിലാണ് . നേരത്തെ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ.സി.എച്ച്.അബ്ദുൽ റഹ്മാനും ഗോൾഡൻ വീസ ലഭിച്ചിരുന്നു.

ഡോ.ഷാജിയും ഡോ.സയ്യിദ് അഷ്റഫും ദുബായ് റാഷിദ് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും മംഗ്ലുരു കെഎംസിയിൽ നിന്ന് ജനറൽ മെഡിസിൻ വിഭാഗത്തിൽ എംഡിയും നേടിയ ഡോ.ഷാജി പിന്നീട് ഇംഗ്ലണ്ടില്‍ ഉപരിപഠനവും നടത്തി. കഴിഞ്ഞ 24 വർഷമായി യുഎഇയിലുള്ള ഡോ.ഷാജി 1996ൽ അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സെന്ററിലാണ് സേവനം ആരംഭിച്ചത്. 2007ൽ ദുബായ് റാഷിദ് ആശുപത്രിയിൽ ചേർന്നു. ഇഡി–ട്രോമാ സെന്ററിലെ സീനിയർ ഡോക്ടറാണ്.
കഴിഞ്ഞ 11 വർഷമായി റാഷിദ് ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ.സയ്യദ് അഷ്റഫ് ഹൈദ്രോസ് മൈസൂരിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പിന്നീട് സേലം വിനായക വിഷൻ മെഡിക്കൽ കോളജിൽ നിന്ന് എംഡി കരസ്ഥമാക്കി. നാല് വർഷം സൗദിയിൽ ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്.
യുഎഇയിൽ കോവിഡ് രോഗബാധിതരെ ആദ്യം ചികിത്സിച്ച ആശുപത്രികളിലൊന്നാണ് റാഷിദ് ആശുപത്രി. നിലവിൽ അടിയന്തര ചികിത്സ വേണ്ട‌വർക്ക് മാത്രമാണ് ഇവിടെ പ്രവേശനം. കോവിഡ് ചികിത്സ ആരംഭിച്ചതുമുതൽ രണ്ടുപേരുടെയും താമസം ഹോട്ടലുകളിലാണ്. രണ്ടാഴ്ച കൂടുമ്പോൾ, കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. അപൂർവമായാണ് വീട്ടിലേയ്ക്കുള്ള യാത്ര.
വീട്ടമ്മയായ റൈഹാനത്താണ് ഡോ.ഷാജിയുടെ ഭാര്യ. മൂത്ത മകൻ ഷഫീഖ് ദുബായിൽ എന്‍ജിനീയർ. ദുബായിൽ സേവനം ചെയ്യുന്ന ഡോ.ഹീമയാണ് ഷഫീഖിന്റെ ഭാര്യ. രണ്ടാമത്തെ മകൾ ഷഹാന തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംഡിക്ക് പഠിക്കുന്നു. ഇവരുടെ ഭർത്താവ് ഡോ.ആഷിഖ് ബംഗ്ലുരുവിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. മൂന്നാമത്തെ മകൻ റാഫി എം.ഷാജി ബംഗ്ലുരുവിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി.

വീട്ടമ്മയായ ഫർഹാനയാണ് ഡോ.സയ്യദ് അഷ്റഫിന്റെ ഭാര്യ. മകൻ സയ്യിദ് ഹൈദ്രോസ് അലീഫ് മംഗ്ലുരു യേനപ്പോയ മെഡിക്കൽ കോളജിൽ എംബിബിഎസ് ആദ്യ വർഷ വിദ്യാർഥി. ദുബായിൽ വിദ്യാർഥികളായ ഫാത്തിമ അദീബ, ഹിദായ സൈനബ് എന്നിവരാണ് മറ്റു മക്കൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (7 minutes ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (25 minutes ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (38 minutes ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (1 hour ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (1 hour ago)

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്  (1 hour ago)

പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗയുടെ തിരക്കഥയും, സംവിധാനവും; പാൻ ഇൻഡ്യൻ ചിത്രം ഓപ്പറേഷൻ ത്രാൾ ഫുൾ പായ്ക്കപ്പ്!!!!  (1 hour ago)

ഈ പ്രായത്തിൽ ഇത്തരം നാടകങ്ങൾ കാണിക്കുന്നത് ലജ്ജാകരമാണ്. പോയി പണമുണ്ടാക്കൂ, സമാധാനം കണ്ടെത്തൂ...''; ഇത് സ്റ്റാലിന് തൃഷ നൽകിയ മറുപടിയോ!?  (2 hours ago)

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ  (2 hours ago)

ഗുരുവായൂരിൽ വിവാഹമേളം!  (2 hours ago)

ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

ശക്തമായ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഭയപ്പെടുത്തുന്ന വീഡിയോ  (2 hours ago)

DONALAD TRUMPH മൊസ്സാദിന്റെ ആ മുന്നറിയിപ്പ്  (3 hours ago)

അന്വേഷണ സംഘം വിപുലീകരിച്ചു  (3 hours ago)

Malayali Vartha Recommends