Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

മടങ്ങിയെത്തുന്ന പ്രവാസികള്‍ നിരാശരാകേണ്ട ....ഒരല്‍പ്പം മനസ്സു വെച്ചാല്‍ പ്രവാസിയായി നേടിയതിനേക്കാള്‍ മികച്ച സമ്പാദ്യം കേരളത്തിൽ ഉണ്ടാക്കാം

19 MAY 2020 12:36 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലെല്ലാം മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ കടുകുമ്പോൾ അതേറ്റവും കൂടുതൽ ബാധിക്കുന്നത്
പ്രവാസികളെ തന്നെയാണ് .അവധിയെടുത്തു നാട്ടിലേക്കു തിരിക്കാനിരുന്ന പ്രവാസികളും നാട്ടിലെത്തി തിരിച്ചുപോകാനിരിക്കുന്നവരുമെല്ലാം ആശങ്കയിലാണ് . കൃത്യസമയത്തു മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന അവസ്ഥയിലാണു പലരും. കേരളത്തിലെ കോവിഡ് ബാധയെതുടർന്ന് മടങ്ങി വരേണ്ടെന്ന് ഗൾഫിലെ പല കമ്പനികളും അറിയിച്ചു കഴിഞ്ഞു

ഈ സാഹചര്യത്തിൽ മടങ്ങിയെത്തുന്നവർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം ..കേരളത്തിലേക്ക് ഏകദേശം നാലു ലക്ഷത്തോളം പ്രവാസികള്‍ ആണ് തിരികെയെത്തുന്നത് . അവര്‍ക്ക് മുന്നില്‍ നിരവധി അവസരങ്ങളുണ്ടെന്നാണ് വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി എസ് ചന്ദ്രന്‍ പറയുന്നത് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

കൊവിഡ് ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന നാലു ലക്ഷത്തോളം പ്രവാസികളിൽ ഒരു ലക്ഷം പേരും എത്തുന്നത് ജോലി നഷ്ടപ്പെട്ടാണെന്നാണ് കണക്ക്. തിരികെ പോകാന്‍ നിവൃത്തിയില്ലാത്ത ഇവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക അവരുടെ കുടുംബത്തിന് മാത്രമല്ല കേരളത്തിന് ആകെയുണ്ട്. എന്നാല്‍ ഒരല്‍പ്പം മനസ്സു വെച്ചാല്‍ പ്രവാസിയായി നേടിയതിനേക്കാള്‍ മികച്ച സമ്പാദ്യം ഇവിടെ തന്നെ നേടാനുള്ള സാഹചര്യങ്ങള്‍ ഇന്ന് കേരളത്തിലുണ്ടെന്നതാണ് സത്യം.

നൈപുണ്യം പ്രയോജനപ്പെടുത്താം

തിരിച്ചു വരുന്ന പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, സെയ്ല്‍സ്മാന്‍, മാര്‍ക്കറ്റിംഗ് വിദഗ്ധര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവർ വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരാണ് . കേരളത്തില്‍ തൊഴില്‍ ലഭിക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള ഇവരുടെ സ്‌കില്‍ സഹായിക്കും. മികച്ച വേതനവും ലഭ്യമാകും. കേരളത്തില്‍ ഈ മേഖലകളിലെല്ലാം മിടുക്കരായ ജീവനക്കാരെ ആവശ്യമുള്ള സമയമാണിത്.

സംരംഭം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. സംരംഭകനെ വലയ്ക്കുന്ന പല നിയമങ്ങളും മാറിയിട്ടുണ്ട് എന്ന് മാത്രമല്ല സംരംഭം തുടങ്ങുന്നതിന് പല വിധത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്.

ഇതിൽ പ്രധാനമായിട്ടുള്ളത് അഞ്ച് എച്ച് പി വരെയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആയുഷ്‌കാലത്തേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ യാതൊരു വിധത്തിലുള്ള അനുമതിയും വേണ്ടതില്ല എന്നതാണ് പ്രധാന കാര്യം. ഈ വര്‍ഷം ജനുവരി 21ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലാണ് ഇത് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, പത്തു കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം വരെ മുന്‍കൂര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാകും. മൂന്നു വര്‍ഷം കഴിഞ്ഞതിന്നുശേഷം മാത്രം വിവിധ ലൈസന്‍സുകളെ കുറിച്ച് ആലോചിച്ചാല്‍ മതി.

അതിനു ശേഷം കെ സ്വിഫ്റ്റ് എന്ന വെബ്‌സൈറ്റിലൂടെ ലൈസന്‍സിന് അപേക്ഷിക്കാം. 30 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ തീരുമാനമാകുകയും ചെയ്യും. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള നിരവധി അനുകൂല നടപടികള്‍ ഉണ്ടായിട്ടുണ്ട്.
സംരംഭം തുടങ്ങുന്നതിന് ഏറ്റവും അത്യാവശ്യം പണം കണ്ടെത്തുക എന്നതാണ്.ഇതിനായി നിരവധി പദ്ധതികളാണ് നിലവിലുള്ളത്. പിഎംഇജിപി പദ്ധതിയാണ് അതിലൊന്ന്. ഉല്‍പ്പാദന യൂണിറ്റിന് 25 ലക്ഷം രൂപയും സേവന യൂണിറ്റിന് പത്തു ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 35 ശതമാനം സബ്‌സിഡിയും ലഭ്യമാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് ഇതിനു വേണ്ട സഹായം ലഭിക്കും.

എംപ്ലോയ്‌മെന്റ് വകുപ്പും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ നല്‍കുന്നുണ്ട്. കെസ്‌റോ പദ്ധതി പ്രകാരം 20 ശതമാനം സബ്‌സിഡിയോടെ ഒരു ലക്ഷം രൂപയും മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് പ്രകാരം 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഇതിന് 25 ശതമാനം സബ്‌സിഡി ലഭ്യമാകും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ആവശ്യമുള്ള ഇതിന് രണ്ടു പേര്‍ക്ക് ചേര്‍ന്ന് അപേക്ഷിക്കാം.

ഖാദി ബോര്‍ഡും അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നുണ്ട്. 40 ശതമാനം സബ്‌സിഡിയും ഇതിനായി ലഭിക്കും. കൂടാതെ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, എസ് സി/ എസ്ടി കോര്‍പറേഷന്‍, ന്യൂനപക്ഷ കോര്‍പറേഷന്‍, ഒബിസി ക്ഷേമ കോര്‍പറേഷന്‍ തുടങ്ങിയവയെല്ലാം വിവിധ തരത്തിലുള്ള വായ്പകള്‍ ലഭ്യമാക്കുന്നു. ഇതിനെല്ലാം പുറമേ വിദേശത്ത് രണ്ടു വര്‍ഷം ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്ക് നോര്‍ക്ക 30 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. 15 ശതമാനം സബ്‌സിഡിയും ഇതിന് നല്‍കും.

മികച്ചൊരു ബിസിനസ് ആശയം കണ്ടെത്തുക എന്നതു മാത്രമാണ് സംരംഭകന്‍ ചെയ്യേണ്ടത്. പ്രവാസികള്‍ തിരിച്ചെത്തുന്നതിലൂടെ കേരളത്തിന്റെ ഭാവിയെ മോശമായി ബാധിക്കില്ലെന്നു തന്നെയാണ് കരുതേണ്ടത്. അവരെ ഉള്‍ക്കൊള്ളാനും എല്ലാവര്‍ക്കും വളരാനുമുള്ള സാഹചര്യം കേരളത്തിലുണ്ട്.

ഗള്‍ഫുകാരാണ് ഇന്ന് കാണുന്ന കേരളത്തെ നിര്‍മിച്ചത് എന്നു പറഞ്ഞാല്‍ അത് ഒട്ടും തന്നെ അതിശയോക്തിയാവില്ല. ഈ രോഗ കാലത്ത് ഓരോ പ്രവാസി മലയാളിയും നാട്ടിലെത്താന്‍ സ്വാഭാവികമായും ആഗ്രഹിക്കും. കാരണം സ്വന്തം നാടുപോലെ സുരക്ഷിതമായ വേറൊരു സ്ഥലവും ഒരു മനുഷ്യനും ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ല. ഗള്‍ഫില്‍ കഴിയുന്ന മലയാളിക്ക് എന്നും കേരളം തന്നെയായിരുന്നു സുരക്ഷിത സ്ഥലം. കാരണം അവര്‍ ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങാന്‍ തന്നെ ആഗ്രഹിച്ചവരും തീരുമാനിച്ചവരുമാണ്. ഇന്ന് കാണുന്ന കേരളം അവരുടെ കൂടി അധ്വാനത്തിന്റെ ഫലമാണ്. നാട്ടിലെത്തുന്ന പ്രവാസികളെ നമുക്ക് നിറഞ്ഞ മനസ്സോടെ സ്വീകരിക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (4 minutes ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (8 minutes ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (14 minutes ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (18 minutes ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (24 minutes ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (2 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (2 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (2 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (2 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (4 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (5 hours ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (6 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (6 hours ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (6 hours ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (7 hours ago)

Malayali Vartha Recommends