സൗദിയില്‍ വാര്ഷികഅവധിക്കൊപ്പം യാത്രാബത്ത നിര്‍ബന്ധം
തൊഴിലാളിയുടെ വാര്‍ഷിക അവധി ശമ്പളത്തില്‍ യാത്രാബത്തകൂടി ഉള്‍പ്പെടുത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. വാര്‍ഷിക അവധി ശമ്പളത്തോടൊപ്പം യാത്രാ ബത്ത നല്കുന്നില്ലെങ്കില് തൊഴിലാളിക്ക് പരാതി നല്‍കാമെന്ന് തൊഴില്‍വകുപ്പ് അറിയിച്ചു. മന്ത്രിസഭ അംഗീകരിച്ച പുതിയ തൊഴില്‍നിയമ ഭേദഗതികള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറുമാസത്തിനു ശേഷം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് അറിയിച്ചു. തൊഴില്‍ നിയമത്തില്‍ 38 ഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha