സൗദിയിലേക്ക് ഇനി തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശികള്‍ മാത്രം
സൗദിയിലേയ്ക്ക് ഇനി തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശികളെ മാത്രം റിക്രൂട്ട് ചെയ്ത്, അവരെ സ്വകാര്യമേഖലയിലേയ്ക്ക് കൈമാറ്റം ചെയ്യുന്ന രീതി ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ സൗദിയില്‍ ജോലി നോക്കുന്ന തൊഴില്‍ പ്രാവീണ്യമില്ലാത്ത വിദേശികളുടെ സേവനം അവസാനിപ്പിക്കാനും ആലോചിക്കുന്നുണ്ടന്നു തൊഴില്‍ മന്ത്രാലയ വാക്താവ് അറിയിച്ചു. ഇവര്‍ക്കു പകരം സ്വദേശികളെ നിയമിക്കുകയോ കൂടുതല്‍ വൈദഗ്ധ്യമുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുകയോ വേണം.
വിവിധ വിദേശ രാജ്യങ്ങളില്‍നിന്ന് സൗദിയില്‍ തൊഴിലിനെത്തുന്ന ജീവനക്കാരെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രാലയം ഇത്തരമൊരു വ്യവസ്ഥയ്ക്ക് രൂപം നല്‍കിയത്. വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികളില്‍ അധികവും ഉന്നത വിദ്യാഭ്യാസമോ സാങ്കേതിക മികവുകളോ ഇല്ലാത്തവരാണെന്ന് പഠനം വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha