ഖത്തറില്‍ ഓഗസ്‌റ്റോടെ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റം; പ്രവാസികള്‍ക്ക് ആശ്വാസം

ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഈ വര്‍ഷത്തോടെ നിര്‍ത്തലാക്കുമെന്നും കൂടാതെ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റം ഏര്‍പ്പെടുത്തുമെന്നും തൊഴില്‍ മന്ത്രി. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണിത്. നിലവിലെ
സ്‌പോണ്‍സര്‍ ഷിപ്പ് (കഫാല) സംവിധാനം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കാനാകുമെന്ന് തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. നിലവിലെ കഫാല നിയമത്തിന് കീഴില്‍ വിദേശി തൊഴിലാളികളുടെ ജോലി മാറ്റത്തിനോ അവര്‍ക്ക് രാജ്യത്തുനിന്നും പുറത്തുപോകുന്നതിനോ സാധിക്കില്ല. കഫാല മാറ്റുന്നതോടെ ഖത്തറിലെ തൊഴില്‍ മേഖലയില്‍ വലിയൊരു മാറ്റത്തിന് തിരികൊളുത്തുകയായിരിക്കും.
വരുന്ന ഏഴ് മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം 90 ശതമാനത്തോളം നീക്കം ചെയ്യാനാകുമെന്ന് തൊഴില്‍ , സാമൂഹിക കാര്യ മന്ത്രി ഡോ. അബ്ദുള്ള ബിന്‍ സലേഹ് അല്‍ ഖുലൈഫി പറഞ്ഞു. സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.
തൊഴില്‍ ഉടമ്പടികളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയായിരിക്കും കഫാല സംവിധാനം എടുത്തുമാറ്റുക. ഈ ഉടമ്പടി കൂടിയത്അഞ്ച് വര്‍ഷത്തേക്കെങ്കിലും വേണ്ടിയുള്ളതായിരിക്കും. 72 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമേ തൊഴിലാളികളെ പിരിച്ചുവിടാന്‍ സാധിക്കൂ എന്നും ഉടമ്പടിയില്‍ ഉണ്ടായിരിക്കും.
ആയിരക്കണക്കിന് വരുന്ന പ്രവാസി തൊളിലാളികള്‍ക്കായി ഈ വര്‍ഷം ഓഗസ്‌റ്റോടെ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റവും ഖത്തര്‍ ആരംഭിക്കാനിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇത് നിലവില്‍ വരുന്നതോടെ എല്ലാ മാസവും തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha