Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

അറുപതിന്റെ നിറവിൽ മുഖം മിനുക്കി ദുബായ് വിമാനത്താവളം.. പുതിയ വിശേഷങ്ങൾ ഇതാണ്

22 OCTOBER 2020 06:18 PM IST
മലയാളി വാര്‍ത്ത

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായിട്ട് 60 വർഷം പിന്നിടുമ്പോൾ അടിമുടി മാറ്റങ്ങളാണ് യാത്രക്കാർക്കായി ഒരുക്കുന്നത് . 1930 സെപ്റ്റംബർ 30 നാണ് ദുബായ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി പരിഗണിക്കുന്ന ഈ വിമാനത്താവളം വഴി 111.5 കോടി യാത്രികർ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 95 രാഷ്ട്രങ്ങളിലെ 240 വിമാനത്താവളങ്ങളിലേക്ക് 74,70,000 വിമാന സർവീസുകളിലാണ് ഇത്രയും പേർ സഞ്ചരിച്ചത്

ഇനിമുതൽ ദുബായിലെത്തുന്ന യാത്രക്കാർക്ക് സഹായവും സാന്ത്വനവുമായി മാറാൻ വിമാനത്താവള സുരക്ഷാ വിഭാഗം സുസജ്ജമാണെന്നും പല തരം പ്രയാസങ്ങളിൽ വലയുന്നവരെ മാനുഷിക പരിഗണന നൽകി എയർപോർട്ട് സെക്യൂരിറ്റി വിഭാഗം ആത്മാർഥമായി സഹായിക്കുമെന്നും വ്യക്തമാക്കി

അറുപതാണ്ട് പിന്നിട്ട മിഡിൽ ഈസ്റ്റിലെ പ്രഥമ വിമാനത്താവളത്തിന് സവിശേഷതകളേറെയാണ് . 2000ൽ ശൈഖ് റാഷിദ് ടെർമിനൽ തുറന്നപ്പോൾ മേഖലയിലെ ഏറ്റവും ബൃഹത്തായ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ഉള്ള വിമാനത്താവളമായി ഇത് മാറി.

2002ൽ ആദ്യമായി ഇ-ഗേറ്റ്‌സ് ആരംഭിച്ചതും ദുബായ് എയർപോർട്ടിലാണ്. 2008ൽ ലോകത്തിലെ ഏറ്റവും വലിയ ടെർമിനലും ഇവിടെ തുറന്നു. 2014ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തെരഞ്ഞെടുത്തതും ദുബായ് എയർപോർട്ടിനെയാണ്. 2018ൽ ഒരു ബില്യൺ യാത്രികർക്ക് സേവനം ചെയ്തുവെന്ന അപൂർവ നേട്ടവും ഈ വിമാനത്താവളം സ്വന്തമാക്കി.

ഭരണകർത്താക്കളുടെ തന്ത്രപ്രധാന നയങ്ങളുമായി ഏകോപിപ്പിച്ച് അടുത്ത 50 വർഷത്തേക്ക് ആവശ്യമായ വികസന തന്ത്രങ്ങൾക്ക് ദുബായ് വിമാനത്താവള അധികൃതർ രൂപം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് മുമ്പ് സർവീസ് നടത്തിയിരുന്ന 70 ശതമാനം രാജ്യങ്ങളിലെ 51 ശതമാനം സ്ഥലങ്ങളിലേക്കും ഇന്ന് ദുബായിൽനിന്ന് വിമാനങ്ങൾ പറന്നുയരുന്നുണ്ട്'- യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുന്തിയ പരിഗണന നൽകുന്നതെന്നു എയർപോർട്ട് മേധാവി പറഞ്ഞു

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ദുബായ് രാജ്യാന്തര വിമാനത്തിലെത്തുന്നവരുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ മൂവായിരം ക്യാമറകൾ മിഴിചിമ്മാതെയുണ്ട്. യാത്രാക്ലേശങ്ങൾ പരിഹരിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും സേവന സന്നദ്ധരാണ്. മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കൾ യാത്രക്കാർക്ക് തിരിച്ചെത്തിക്കും

നഷ്ടപ്പെട്ട രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ ഉടമകളുടെ വിശദാംശങ്ങൾ തേടിപ്പിടിച്ചാണ് ഏൽപ്പിക്കുന്നതെന്ന് ദുബായ് രാജ്യാന്തര വിമാനത്താവള സുരക്ഷാ വകുപ്പ് തലവൻ ബ്രി.അലി അതീഖ് ബ്ൻ ലാഹിജ് പറഞ്ഞു. കഴിഞ്ഞ വർഷം 38 ഇടപെടലുകൾ പൊലീസ് നടത്തിയിട്ടുണ്ട്. കുട്ടികളെ വിമാനത്താവളത്തിൽ മറന്നുപോയവരുടെ കുറ്റകരമായ അശ്രദ്ധകൾക്ക് പിന്നാലെ ഓടേണ്ടി വരുന്നതും എയർപോർട്ട് പൊലീസിനാണ്. രോഗികളായ യാത്രക്കാർ ചിലപ്പോൾ വിമാനത്താവളത്തിൽ അവശരാകുന്ന അവസ്ഥയുമുണ്ട്. ഇവർക്ക് ആവശ്യമായ ഔഷധവും ചികിത്സയും നൽകേണ്ടി വരുന്നു

മരണം സംഭവിച്ചവരുടെ അടുത്തേക്കും ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ സമീപത്തേക്കും എത്താൻ വ്യാകുലപ്പെട്ട് എത്തുന്നവർക്ക് സാന്ത്വനത്തോടൊപ്പം യാത്ര എളുപ്പമാക്കാനുള്ള നടപടിക്രമങ്ങൾക്കും മുന്നിട്ടിറങ്ങേണ്ടി വരാറുണ്ട്.

ഇലക്ട്രോണിക് ഉപകരണങ്ങൾ മറന്നു വയ്ക്കുന്നവരെ തേടി നടക്കേണ്ട കേസുകൾ ഇപ്പോൾ കൂടുതലാണ്. ട്രാൻസിറ്റ് വീസയിൽ വിമാനത്താവളത്തിൽ എത്തുന്നവർക്ക് യുഎഇയിൽ കഴിയുന്ന കുടുംബങ്ങളെ കാണാനും സുരക്ഷാ വകുപ്പ് അവസരമൊരുക്കുന്നു.ഇവരിൽ പലരും വർഷങ്ങളായി പരസ്പരം കാണാൻ കഴിയാത്തവരാണ്. ഭിന്നശേഷിക്കാർക്ക് താൽപര്യപൂർവം തണൽ വിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്

യാത്രക്കാർ ഏറ്റവും കൂടുതൽ വലഞ്ഞത് കോവിഡ് കാലത്തായതിനാൽ കൂടുതൽ സഹായ സജ്ജരാകേണ്ടി വന്നതായി ബ്ൻ ലാഹിജ് വെളിപ്പെടുത്തി. ലക്ഷ്യസ്ഥാനത്തേയ്ക്ക് പറക്കാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് യാത്രാ വഴി ഒരുക്കേണ്ടി വന്നു.

ഓരോ രാജ്യക്കാരുടെയും ദേശീയ വിമാനക്കമ്പനികളിൽ അവരെ മടക്കയാത്ര ടിക്കറ്റ് എടുത്ത് യാത്രയാക്കാനും സുരക്ഷാ വകുപ്പ് മുന്നിട്ടിറങ്ങി. എമിറേറ്റ്സ് എയർലൈൻസ്, ഫ്ലയ് ദുബായ് വിമാനങ്ങളിലാണ് പലരെയും യാത്രയാക്കിയത്. കോവിഡ് കാലത്ത് ആരോഗ്യ പരിരക്ഷയും നൽകി. മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ, പിപിഇ കിറ്റുകൾ നൽകി കൊറോണയിൽ നിന്നു യാത്രക്കാരെ കരകയറ്റുന്നതിലും സുരക്ഷാ വകുപ്പ് പങ്കു വഹിച്ചു.

തുടക്കം മുതൽ ദുബായ് എയർപോർട്ട് അനുദിനം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. രാഷ്ട്രശിൽപി ശൈഖ് റാഷിദ് ബിൻ സഈദ് അൽമക്തൂമിന്റെ ദീർഘവീക്ഷണത്തിൽനിന്നാണ് വിമാനത്താവളം രൂപീകൃതമാകുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഈ വികസനോന്മുഖമായ ആശയം പിന്തുടരുകയും ദുബായ് വിമാനത്താവളത്തെ ആഗോള വ്യോമയാനത്തിന്റെ ഉന്നതിയിലെത്തിക്കുകയും ചെയ്തു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ഡെപ്യൂട്ടി തഹസീൽദാർ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ  (59 minutes ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

രണ്ടു മരണം, നിരവധി പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി  (1 hour ago)

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (1 hour ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (2 hours ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (2 hours ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (2 hours ago)

യുവാവ് വെടിയേറ്റു മരിച്ചു...  (2 hours ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (2 hours ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (3 hours ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (3 hours ago)

ദേവരഥസംഗമം....  (3 hours ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends