Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വെറും 86 രൂപയ്ക്ക് ഇറ്റലിയിൽ വീട് വേണോ? മുന്തിരിത്തോട്ടങ്ങളും ഒലിവ് തോട്ടങ്ങളും ഒക്കെ ഉള്ള കിടിലൻ വീട്

29 OCTOBER 2020 03:45 PM IST
മലയാളി വാര്‍ത്ത

 ഒരു വീട് വാങ്ങാൻ ലക്ഷങ്ങളും കോടികളുമൊക്കെ പൊടിക്കുന്ന ഈ കാലത്ത് വീടിന് വെറും 86 രൂപയോ എന്നു തോന്നാം. പക്ഷേ, സം​ഗതി സത്യമാണ്. ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയിലാണ് ഇത്രയും കുറഞ്ഞവിലയ്ക്ക് വീടുവീട് കിട്ടുന്നത് . 86 രൂപയ്ക്ക് വീടു വിൽക്കുന്നതിനു പിന്നിൽ ​ഗൗരവകരമായ ചില വസ്തുതകളുമുണ്ട്. ....

വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള്‍ ഭരണകൂടവും അംഗീകൃത വില്‍പ്പനക്കാരുമാണ് കൈവശം വെച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും കൂട്ടി വീടുകള്‍ വാങ്ങാന്‍ വരൂ എന്നാണ് അധികൃതർ പറയുന്നത് .പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.......

ഉപേക്ഷിക്കപ്പെട്ട വീടുകൾ നേരത്തേയും സമീപവാസികൾ വിൽക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കോവിഡ് കാലം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗൺ മാനേജ്മെന്റ് തുച്ഛവിലയ്ക്ക് വീടുകൾ വിറ്റ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്......

വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നു സലേമി മേയർ ഡൊമിനികോ വെനുറ്റി പറയുന്നു......

എന്താണ് ഈ വിലക്കുറവിന്റെ കാരണമെന്നറിഞ്ഞാല്‍ ചെറുതായൊന്നു ഞെട്ടും. അവിടെ താമസിക്കാന്‍ ആളില്ല എന്നതുതന്നെ കാരണം. ഗ്രാമത്തിലുണ്ടായിരുന്നവരെല്ലാം കൂടുതൽ സൗകര്യങ്ങൾ തേടി മറ്റിടങ്ങളിലേക്ക് കുടിയേറിയപ്പോള്‍ ജനങ്ങളില്ലാത്ത ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ മാത്രമുള്ള ഗ്രാമമായി സലേമി മാറി..

1980കള്‍ മുതല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍ കാരണമാണ് ഇവിടെ താമസിച്ചിരുന്നവരില്‍ മിക്കവരും പ്രദേശത്ത് നിന്ന് താമസംമാറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു.

സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്. മുന്തിരിത്തോട്ടങ്ങൾ, ഒലിവ് തോട്ടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട സലേമി പട്ടണത്തിലെ ചില വീടുകൾ 1600-കളിലെ പുരാതന ന​ഗര മതിലുകളാൽ ചുറ്റപ്പെട്ടതാണ്.......

വീട് വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ സലേമി സിറ്റി കൗൺസിലിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽനിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ളവർ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം......

മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയാൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും ന​ഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗൺസിൽ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക......

നേരത്തേയും ഇറ്റലിയിലെ പല ചെറുപട്ടണങ്ങളും ഇത്തരത്തിൽ തുച്ഛവിലയ്ക്ക് വിൽപനയ്ക്ക് വച്ചിരുന്നു. സാംബുകാ പട്ടണത്തിലെ വീടുകൾ 73 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത് . ഇറ്റലിയിലെ കംബാനിയ മേഖലയിലെ ബിസാക്കിയ എന്ന ചെറിയ നഗരത്തിൽ 86 രൂപയ്ക്ക് വീടുകൾ കിട്ടുമായിരുന്നു. ഏതായാലും ഇറ്റലിയിലെ ഗ്രാമങ്ങൾ താമസക്കാരെ കാത്ത് ഇരിക്കുകയാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (3 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (12 minutes ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (2 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (4 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (4 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (5 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (13 hours ago)

Malayali Vartha Recommends