രാജ്യം കാലാവസ്ഥ മാറ്റത്തിലേക്ക് നീങ്ങുകയാണ്... ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം

ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യം കാലാവസ്ഥ മാറ്റത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം പറയുന്നു.
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ബ്രോങ്കോഡിലേറ്റര്‍ ഇത്തരം രോഗികള്‍ എല്ലായ്‌പ്പോഴും കൈയ്യില്‍ കരുതണമെന്നും അവശ്യഘട്ടങ്ങളില്‍ അത് ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു. രോഗം രൂക്ഷമായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























