വേനല്‍ കടുത്തു; ജനജീവിതം ദുസ്സഹം

തലസ്ഥാന ഗവര്‍ണറേറ്റ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂടേറി. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി വേനല്‍ നേരത്തേയാണ് എത്തിയതെന്ന് പഴമക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ മഴ പെയ്തിരുന്നുവെങ്കിലും അതിനുശേഷം ചുട്ടുപൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. മസ്‌കത്തിലാണ് കൂടുതല്‍ ചൂട്. ജിഫ്‌നൈനില്‍ ബുധനാഴ്ച 40 ഡിഗ്രിക്കു മുകളില്‍ ചൂട് അനുഭവപ്പെട്ടു. അതിരാവിലെ മുതല്‍ ചൂടുകാറ്റ് വീശുന്നതിനാല്‍ ജനജീവിതം ദുസ്സഹമായ അവസ്ഥയാണ്. ജൂണ്‍ പിറക്കും മുമ്പേ ഇത്രയും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സ്ഥിതി എന്താകുമെന്ന ആശങ്കയുമുണ്ട്.
ചൂട് കനത്തതോടെ വ്യാപാര മേഖലയും തളര്‍ച്ചയിലാണ്. സൂഖുകള്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്. വിദേശ ടൂറിസ്റ്റുകളുടെ വരവും നിലച്ചു.മേയ് ആദ്യ വാരത്തിലാണ് സഞ്ചാരികളുമായുള്ള അവസാന കപ്പല്‍ ഒമാന്‍ വിട്ടത്. ടൂറിസ്റ്റ് വ്യാപാരമേഖലയില്‍ ഇനിയുള്ള ആറു മാസം ഓഫ്‌സീസണാണ്. വ്യാപാരരംഗത്ത് ഇത്ര വലിയ മാന്ദ്യം അടുത്തെങ്ങും ഉണ്ടായിട്ടില്‌ളെന്ന് ഒമാനിലെ പ്രമുഖ കച്ചവടകേന്ദ്രമായ മത്ര സൂഖിലെ വ്യാപാരികള്‍ പറയുന്നു.
ചൂട് കനത്തതോടെ മത്സ്യക്ഷാമവും രൂക്ഷമാണ്. ആവശ്യത്തിന് മത്സ്യം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ചൂടുകാറ്റ് വീശിയടിക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ കുറയുന്നതും ഓളപ്പരപ്പിലെ ചൂടു മൂലം മത്സ്യങ്ങള്‍ ആഴത്തിലേക്ക് ഉള്‍വലിയുന്നതുമാണ് മത്സ്യക്ഷാമത്തിന് കാരണം. ഉള്ളവക്കുതന്നെ തൊട്ടാല്‍ പൊള്ളുന്ന വിലയുമാണ്. മത്രയിലേതടക്കം മത്സ്യമാര്‍ക്കറ്റുകള്‍ ആളൊഴിഞ്ഞ നിലയിലാണ്. ചൂടേറിയതോടെ ആരോഗ്യപ്രശ്‌നങ്ങളും വ്യാപകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha