5കിലോ ലഹരി മരുന്ന് വിൽക്കാൻ ശ്രമിക്കവേ ഏഷ്യാക്കാർ അറസ്റ്റിൽ

പ്രവാസികളെ ഞെട്ടിച്ച് ദുബായ് പോലീസിന്റെ നീക്കം. 5 കിലോ ലഹരി മരുന്ന് വിൽക്കാൻ ശ്രമിക്കവേ 3 ഏഷ്യക്കാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്യു കയായിരുന്നു. വിദേശത്തുനിന്നു എത്തിച്ച ലഹരി മരുന്ന് ആയിരുന്നു പിടിക്കൂടിയത്. അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിലായി വിൽക്കാൻ ശ്രമിക്കുമ്പോഴാണു ഇവർ ക്ക് പൂട്ട് വീണത്. ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച സ്ഥലത്തിന്റെ ഫോട്ടോയും ലൊക്കേഷനും ആവശ്യക്കാരന് അയച്ചുകൊടുക്കുകയാണ് ഇവരുടെ പതിവ്.
തുടർന്ന് നിശ്ചിത സ്ഥലത്തെത്തി ആവശ്യക്കാരൻ ലഹരിമരുന്ന് ശേഖരിക്കുകയും ചെയ്യും . ഓൺലൈനിൽ പണമിടപാടു നടത്തിയ ശേഷമാണ് ലഹരിമരുന്നു കൈമാറ്റം ഇവർ നടത്തുന്നത്. നേരിട്ടുള്ള ഇടപെടലുകൾ ഒഴിവാക്കുന്നതോടെ പൊലീസിന്റെ കണ്ണുവെട്ടിക്കാം എന്നായിരുന്നു സംഘത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ രഹസ്യവിവരം ലഭിച്ച പൊലീസ് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനു ഒടുവിൽ പ്രതികളെ പിടികൂടുകയായിരുന്നെന്ന് എന്നു ലഹരിമരുന്നു നിർമാർജന വിഭാഗം മേധാവി കേണൽ താഹിർ അൽ ദാഹിരി പറഞ്ഞു. സംഘത്തലവൻ വിദേശത്താണ് ഉള്ളത്. സംഘ തലവനെ പിടിക്കൂടാനുള്ള മാർഗങ്ങൾ ചെയ്തു തുടങ്ങി കഴിഞ്ഞു. ഏഷ്യാക്കാരാണ് അറസ്റ്റിലായിരിക്കുന്നത് എന്ന കാര്യം ശ്രദ്ധയം
"
https://www.facebook.com/Malayalivartha


























