ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു

ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ(84) അന്തരിച്ചു.യുഎസിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സ്ഥാനമെറ്റേടുത്ത 1970 മുതല്‍ കഴിഞ്ഞ 50 വര്‍ഷമായി തല്‍സ്ഥാനത്ത് തുടരുകയായിരുന്നു അദേഹം.
പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് ബഹ്റൈനില്‍ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടും.
"
https://www.facebook.com/Malayalivartha


























