പൈലറ്റായാല്‍ ഇങ്ങനെ വേണം... നിര്‍ണായക നിമഷത്തില്‍ പൈലറ്റിന്റെ മനസാന്നിധ്യം രക്ഷയായത് അനേകായിരം പ്രവാസികള്‍ക്ക്

ഒരു നിമിഷം മാത്രം. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ നിര്‍ണായക നിമഷത്തില്‍ പൈലറ്റിന്റെ മനസാന്നിധ്യം രക്ഷയായത് അനേകായിരം പേര്‍ക്ക്. പൈലറ്റിന്റെ മനസ്സാന്നിധ്യം കൊണ്ടു മാത്രമാണ് എമിറേറ്റ്‌സ് 777300 ബോയിങ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയത്. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ബിര്‍മിങ്ഹാം എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങവേ റണ്‍വേയില്‍ മറ്റൊരു ചെറുവിമാനത്തിന്റെ സാന്നിധ്യം കണ്ടെത്തിയ പൈലറ്റാണ് നിമിഷനേരം കൊണ്ട് വിമാനം ഉയര്‍ത്തി യാത്രക്കാരെ രക്ഷിച്ചത്. എയര്‍പോര്‍ട്ടില്‍ യാത്രയ്ക്ക് തയാറായി നില്‍ക്കുന്നവര്‍ നെഞ്ചിടിപ്പോടെയാണ് ഈ രംഗം വീക്ഷിച്ചിരുന്നത്.
ദുബായില്‍ നിന്നെത്തിയ ബോയിങ് 777 പാസഞ്ചര്‍ വിമാനം ലാന്‍ഡിംഗിന് ഒരുങ്ങുമ്പോഴാണ് ആയിരുന്നപ്പോഴാണ് റണ്‍വേയില്‍ മറ്റൊരു ചെറുവിമാനം ഉള്ളതായി കാണപ്പെടുന്നത്. റണ്‍വേയില്‍ നിന്ന് 200 അടിമാത്രം പൊക്കത്തില്‍ ബോയിങ് വിമാനം എത്തിയപ്പോഴും ചെറുവിമാനം നീങ്ങിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എന്തും സംഭവിക്കും എന്ന് വിഭ്രാന്തിയോടെ നോക്കി നിന്ന് ദൃക്‌സക്ഷികളെ അമ്പരപ്പിച്ചുകൊണ്ട് എമിറേറ്റ്‌സ് വിമാനം പെട്ടെന്നു തന്നെ ഉയര്‍ന്നു പൊങ്ങുകയായിരുന്നു. പിന്നീട് വിമാനം സുരക്ഷിതമായി മിഡ്‌ലാന്‍ഡ്‌സ് എയര്‍പോര്‍ട്ടില്‍ ഇറക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha