യുഎഇയിൽ വീട്ടിന്റെ മുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം....യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനായിരുന്നു മരണപ്പെട്ട ആറ് വയസുകാരന്

യുഎഇയിൽ വീട്ടിന്റെ മുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെയാണ് ഡ്രെയിനേജ് സംവിധാനത്തിന്റെ ഭാഗമായ മാന്‍ഹോളില്‍ കുട്ടി വീണതെന്ന് ബന്ധു പറഞ്ഞു. റാഷിദ് ഹമദ് എന്ന കുട്ടിയാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനായിരുന്നു മരണപ്പെട്ട ആറ് വയസുകാരന്‍
കുട്ടിയെ കാണാതായപ്പോള്‍ അമ്മ വീട്ടിലും പരിസരത്തും തെരഞ്ഞു. കാണാതായതിനെ തുടർന്ന് അച്ഛനും മറ്റ് ബന്ധുക്കളും കൂടി മാന്‍ഹോളില്‍ രണ്ട് തവണ നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. റാസൽഖൈമ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി .
സിവില്‍ ഡിഫന്‍സിന്റെ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം മാന്‍ഹോളിലുണ്ടെന്ന് കണ്ടെത്തിയത് . ഒരു മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മാൻഹോളിൽ നിന്ന് കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു ..
ഏകമകൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് കുടുംബവും ബന്ധുക്കളുമെന്ന് ഒരു ബന്ധു പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























