Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

'വന്ദേ ഭാരത് വിമാനങ്ങൾ നാട്ടിലേക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഈ കാര്യത്തിലും കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇടക്കിടക്ക് നിയമങ്ങൾ മാറുന്നത് കൊണ്ടുകൂടി ആകാം. നവമ്പർ അഞ്ചിനാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങൾ വന്നത്. നവമ്പർ പതിമൂന്നിന് അത് പ്രാബല്യത്തിൽ വന്നു. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്...' കൊറോണക്കാലത്തെ വിമാനയാത്ര, മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

15 NOVEMBER 2020 03:32 PM IST
മലയാളി വാര്‍ത്ത

കൊറോണ പ്രതിസന്ധി ഉരുവായതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ട് ഉണ്ടായത് വിമാനയാത്രക്കാർക്കാണ്. അടിക്കടി മാറുന്ന നയങ്ങൾ പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കുന്നു. എന്നാൽ യാത്രക്കാർക്കായി ഒരു അറിയിപ്പ് നൽകുകയാണ് മുരളി തുമ്മാരുകുടി .

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

കൊറോണക്കാലത്തെ വിമാനയാത്ര
(ഇന്ത്യയിലേക്ക്)
ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് ബബിൾ എയർ വഴി പോയപ്പോൾ ഉള്ള അനുഭവങ്ങൾ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേർ പറഞ്ഞു.
ഇന്നലെ (നവംബർ പതിമൂന്ന്) ജനീവയിൽ നിന്നും വന്ദേ ഭാരത് ഫ്ലൈറ്റുകൾ വഴി ഇന്ന് (നവംബർ പതിനാല്) കൊച്ചിയിൽ എത്തി. കാര്യം വന്ദേ ഭാരത് വിമാനങ്ങൾ നാട്ടിലേക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ഈ കാര്യത്തിലും കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇടക്കിടക്ക് നിയമങ്ങൾ മാറുന്നത് കൊണ്ടുകൂടി ആകാം. നവമ്പർ അഞ്ചിനാണ് ഏറ്റവും പുതിയ നിർദ്ദേശങ്ങൾ വന്നത്. നവമ്പർ പതിമൂന്നിന് അത് പ്രാബല്യത്തിൽ വന്നു. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
1. യൂറോപ്പിൽ ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ദേ ഭാരത് വിമാനങ്ങൾ ഉണ്ട്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടും പാരീസിൽ നിന്നും ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹി വഴിയും ആണ്.
2. യൂറോപ്പിൽ ഉള്ളവരിൽ ഇന്ത്യൻ പാസ്സ്‌പോർട്ട് ഉള്ളവർക്ക് ലണ്ടൻ വഴി വരണമെങ്കിൽ യു കെ വിസ വേണം (വിമാനത്താവളത്തിന് പുറത്ത് ഇറങ്ങുന്നില്ലെങ്കിൽ കൂടി)
3. പാരീസിൽ നിന്നോ ഫ്രാങ്ക്ഫർട്ടിൽ നിന്നോ ഉള്ള വിമാനത്തിൽ വരുന്നതിന് മുൻപ് ഫ്രാൻസിലെയോ ജർമ്മനിയിലെയോ ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്യണം. ഇപ്പോൾ ഇത് ഓട്ടോമാറ്റിക് ആണ്, ഒരു ഗൂഗിൾ ഫോം ഫിൽ ചെയ്യണം, യാത്ര ചെയ്യുന്ന തീയതി വേണ്ട. ഒരു ദിവസത്തിനകം അനുമതി കിട്ടും. ബുദ്ധിമുട്ടുള്ള കാര്യമല്ല. കൂടെ "ഈ യാത്രക്കിടയിൽ നിങ്ങൾക്ക് രോഗം ഉണ്ടായാൽ എയർ ഇന്ത്യ ഉത്തരവാദിയല്ല" എന്നൊരു ഫോം പൂരിപ്പിക്കാനായി അയച്ചു തരും (ഈ ഫോം പിന്നെ ആരും ചോദിച്ചില്ല)
4. അനുമതി കിട്ടിയാൽ എയർ ഇന്ത്യ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി കാണിക്കേണ്ട ആവശ്യമില്ല.'
5. ടിക്കറ്റ് വാങ്ങുമ്പോൾ സീറ്റ് നമ്പർ കൂടി റിസർവ്വ് ചെയ്യാൻ പറയണം.
6. ടിക്കറ്റ് കിട്ടിയാൽ ഉടൻ ഡൽഹി എയർപോർട്ട് വെബ്‌സൈറ്റിൽ കയറി എയർ സുവിധ പോർട്ടലിൽ സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഫിൽ ചെയ്യണം.വരുന്ന തിയതി, വിമാനത്തിന്റെ നമ്പർ, സീറ്റ് നമ്പർ ഇത്രയും വേണം. കൂടാതെ നാട്ടിലെ അഡ്ഡ്രസ്സും ഫോൺ നമ്പറും വേണം.
7. നാട്ടിലേക്ക് വരാൻ കോവിഡ് ടെസ്റ്റ് (RTPCR) ആവശ്യമില്ല. പക്ഷെ യാത്ര തുടങ്ങുന്നതിന് എഴുപത്തി രണ്ടു മണിക്കൂർ മുൻപ് RTPCR ടെസ്റ്റ് എടുത്ത് ആ വിവരം എയർ സുവിധ സൈറ്റിൽ രെജിസ്റ്റർ ചെയ്താൽ നാട്ടിലെ ക്വാറന്റൈൻ നിബന്ധനയിൽ നിന്നും ഒഴിവാക്കും എന്ന് പറയുന്നു (ഞാൻ ടെസ്റ്റ് ചെയ്യാതെ ആണ് വന്നത്). യൂറോപ്പിൽ കൊറോണയുടെ രണ്ടാം തിരമാല ആയതിനാൽ യാത്രക്കായി ടെസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്, പോരാത്തതിന് പലയിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപത് ശതമാനത്തിൽ കൂടുതലാണ്, അപ്പോൾ ടെസ്റ്റിംഗിന് പോയാൽ അവിടെ കോവിഡ് ഉള്ളവരുമായി സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്, എന്തിനാ വെറുതെ വേലിയിൽ ഇരിക്കുന്ന വൈറസിനെ ടെസ്റ്റ് ചെയ്തു പിടിക്കുന്നത് ?)
8. കഴിഞ്ഞ പ്രാവശ്യം (രണ്ടു വർഷം മുന്പാണെന്ന് തോന്നുന്നു) എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി കൊച്ചിയിലേക്ക് വരുമ്പോൾ വിദേശത്ത് വച്ച് കൊച്ചിയിലേക്ക് നേരിട്ട് ലഗ്ഗേജ് ചെക് ചെയ്താലും ഡൽഹിയിൽ വന്നതിന് ശേഷം ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് കണക്ട് ചെയ്യുന്നതിന് ഡൽഹിയിൽ ഇമിഗ്രെഷനും കസ്റ്റംസും ക്ലിയർ ചെയതിന് ശേഷം ലഗേജ് എടുത്ത് വീണ്ടും എയർ ഇന്ത്യയെ ഏൽപ്പിക്കണം എന്നതായിരുന്നു രീതി. ഇപ്പോഴത്തെ രീതി എന്താണെന്നുള്ളതിന്റെ ഉത്തരം ആരും കൃത്യമായി തന്നില്ല. ഇത് വളരെ പ്രധാനമാണ്. കാരണം ഡൽഹിയിൽ ഇറങ്ങിയാൽ പിന്നെ ആഭ്യന്തര വിമാനത്തിൽ കയറുന്നതിന് RTPCR ടെസ്റ്റ് നിര്ബന്ധമാണ്, അല്ലെങ്കിൽ ഡൽഹിയിൽ ഏഴു ദിവസം ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ ഇരിക്കണം. ഈ കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിയാൻ ഞാൻ എയർ സുവിധയുടെ ഹെല്പ് ഡെസ്കിൽ വിളിച്ചു നോക്കി. അവർ അവരുടെ വെബ്‌സൈറ്റിലേക്ക് റഫർ ചെയ്തതല്ലാതെ ഒരു വിവരവും തന്നില്ല.
9. പാരീസിൽ വച്ച് വീണ്ടും എംബസിക്ക് വേണ്ടി ഒരു ഫോം പൂരിപ്പിക്കണം. ബുദ്ധിമുട്ടില്ല. ലഗേജ് കൊച്ചിയിലേക്ക് നേരിട്ട് ചെക്ക് ഇൻ ചെയ്തു. ഇമ്മിഗ്രെഷൻ എവിടെയാണ് ചെയ്യേണ്ടത് എന്നതിനെ പറ്റി പാരീസിലെ ഗ്രൗണ്ട് സ്റ്റാഫിന് അറിയില്ലായിരുന്നു.
10.പാരീസ് വിമാനത്താവളത്തിൽ മിക്കവാറും കടകൾ അടച്ചിട്ടിരിക്കയാണ്. പേരിന് ഒരു മക്ഡൊണാൾഡ്‌സ് മാത്രം ഉണ്ട്. എന്തെങ്കിലും ഭക്ഷണം കയ്യിൽ കരുതുന്നതാണ് ബുദ്ധി.
11. വിമാനത്തിൽ വച്ച് വീണ്ടും ഒരു സെല്ഫ് റിപ്പോർട്ടിങ്ങ് ഫോം ഡ്യൂപ്‌ളിക്കേറ്റിൽ ഫിൽ ചെയ്യാൻ പറയും. ഡൽഹിയിൽ ഇറങ്ങുന്നതിന് മുൻപ് "അന്താരാഷ്ട്ര യാത്രക്കാർ ട്രാൻസ്ഫർ ഡെസ്കിൽ പോകണം എന്നും മറ്റുള്ളവർ ഡൽഹിയിൽ ഇമ്മിഗ്രെഷൻ ക്ലിയർ ചെയ്യണം എന്നും അനൗൺസ് ചെയ്തു.
12 . ഡൽഹിയിൽ ഇറങ്ങിയപ്പോൾ മുൻകൂട്ടി എയർ സുവിധയിൽ RTPCR കൊടുത്ത് ക്വറന്റൈൻ ഒഴിവാക്കാൻ അനുമതി കിട്ടാത്തവർക്കൊക്കെ ക്വറന്റൈൻ വേണം എന്ന് കണക്റ്റിംഗ് ഫ്ലൈറ്റിന്റെ ബോർഡിങ് പാസിൽ അടിച്ചു തന്നു.
13. ഡൽഹിയിൽ ഇമ്മിഗ്രെഷൻ കഴിഞ്ഞു പുറത്തു വന്ന ഞാൻ ആകെ കുഴപ്പത്തിലായി. കാരണം പുതിയ സജ്ജീകരണപ്രകാരം ലഗേജ് നേരിട്ട് കൊച്ചിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. അത് പുറത്തേക്കെടുക്കാൻവലിയ പ്രക്രിയയാണ്, മൂന്നോ നാലോ മണിക്കൂർ എടുക്കും. ഇമ്മിഗ്രെഷൻ കഴിഞ്ഞതിനാൽ എനിക്ക് അകത്തേക്ക് പോകാനും കഴിയില്ല. ഇനി ഒന്നല്ലെങ്കിൽ ഡൽഹിയിൽ ഏഴുദിവസം ഇന്സ്ടിട്യുഷണൽ ക്വാറന്റൈൻ അല്ലെങ്കിൽ എയർ പോർട്ടിൽ തന്നെയുള്ള RTPCR ടെസ്റ്റ് എടുത്ത് അത് നെഗറ്റീവ് ആണെങ്കിൽ വേറൊരു ആഭ്യന്തര വിമാന സർവീസിൽ നാട്ടിലേക്ക് പോകാം. ചുരുങ്ങിയത് ഒരു ദിവസം ഗോപി !
14. ഭാഗ്യത്തിന് ഒരു നല്ല എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കണ്ടുമുട്ടി. വിമാനം ഇറങ്ങിയപ്പോൾ തന്നെ ഗ്രൗണ്ട് സ്റ്റാഫ് എന്നെ ട്രാൻസ്ഫർ ഏരിയ വഴി കൊച്ചിയിലേക്കുള്ള ബോർഡിങ് ഗേറ്റിൽ എത്തിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ ബുദ്ധിമുട്ടാണെങ്കിലും ഇമ്മിഗ്രെഷനോട് പറഞ്ഞു തിരിച്ചു പോകാൻ ശ്രമിക്കാം എന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഇമ്മിഗ്രെഷൻ ഓഫീസറോട് പറഞ്ഞു ഇമ്മിഗ്രെഷൻ കാൻസൽ ചെയ്തു തിരിച്ചു അന്താരാഷ്ട്ര ടെർമിനലിൽ എത്തി. ഇത് ഇനി വരുന്നവർ ശരിക്കും ശ്രദ്ധിക്കണം. വന്ദേ ഭാരത് വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നവർ ഡൽഹിയിൽ പുറത്തിറങ്ങിയാൽ പണി പാളും !
15. സ്റ്റാർ ബക്സ്, കഫെ കോഫി ഡേ ഇവയല്ലാതെ വേറേ റെസ്റ്റോറന്റ് ഒന്നും ഡൽഹി വിമാനത്താവളത്തിലും ഇല്ല. കുട്ടികളും ഒക്കെയായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. ഡൽഹി കൊച്ചി വിമാനത്തിൽ പച്ചവെള്ളം പോലും കിട്ടില്ല.
16 . കൊച്ചിയിൽ വരുമ്പോൾ ശരീരത്തിലെ ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. വീണ്ടും സെല്ഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. അത് പരിശോധിക്കാൻ ഇമ്മിഗ്രെഷന് മുൻപ് ആരോഗ്യ വകുപ്പിന്റെ ഒരു സംഘം ഉണ്ട്.
17. മദ്യത്തിന്റെ വിഭാഗം ഒഴിച്ചാൽ കൊച്ചിൻ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ശുഷ്കമാണ്. നാട്ടിൽ വന്നു ചോക്കലേറ്റ് വാങ്ങാം എന്ന് കരുതിയാൽ ബുദ്ധിമുട്ടാകും.
18. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങമ്പോൾ ആ ഫോം ആരോഗ്യ വകുപ്പിന്റെ രണ്ടാമത്തെ സംഘം ഉണ്ട്, അവർ ഫോം വാങ്ങി വക്കും. എവിടെയാണ് ക്വാറന്റൈൻ ഇരിക്കുന്നതെന്നും എങ്ങനെയാണ് വീട്ടിൽ പോകുന്നതെന്നും അവർ നോട്ട് ചെയ്യും.
19. വിമാനത്താവളത്തിന് പുറത്ത് നിങ്ങൾ ഏതു ജില്ലയിലേക്കാണ് പോകുന്നത്, ടാക്സി ആണോ അതോ സ്വന്തം വണ്ടിയാണോ എന്നന്വേഷിക്കാൻ ഒരു ചെറിയ പോലീസ് സംഘം ഉണ്ട്.
20. ഇത്രയും കഴിഞ്ഞാൽ വീട്ടിലേക്കുള്ള വാഹനത്തിൽ കയറാം.
അപ്പോൾ പറഞ്ഞു വരുന്നത് ഇതാണ്. നാട്ടിലേക്കുള്ള യാത്ര ഇപ്പോൾ സാധ്യമാണ്, പക്ഷെ നടപടി ക്രമങ്ങൾ ഉണ്ട്. എല്ലാം അറിഞ്ഞു പാലിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകാനും മതി.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (11 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (19 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (24 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (27 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (35 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (42 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (51 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (58 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends