മലയാളി വീട്ടമ്മയ്ക്ക് ദുബായില്‍ ഒരു കിലോ സ്വര്‍ണം സമ്മാനം

സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മലയാളി വീട്ടമ്മയ്ക്ക് ദുബായില്‍ നറുക്കെടുപ്പില്‍ ഒരു കിലോ സ്വര്‍ണം സമ്മാനം. ആറ്റിങ്ങല്‍ നാവായിക്കുളം കപ്പാംവിള താന്നിവിള വീട്ടില്‍ റസിയക്കാണ് ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചത്. റസിയ ഭര്‍ത്താവുമൊത്ത് കഴിഞ്ഞ 15 വര്‍ഷക്കാലമായി യു.എ.ഇയിലെ അലൈനില്‍ ഷാഫിയ ഖലീഫ എന്ന സ്ഥലത്ത് താമസിച്ചുവരികയാണ്.
കഴിഞ്ഞ ഏപ്രില്‍ 17ന് ഒരാള്‍ക്കു സമ്മാനം നല്‍കാന്‍ വേണ്ടി മലബാര്‍ ഗോള്‍ഡിന്റെ ദി ഗ്രേറ്റ് ഗോള്‍ഡ് റഷ് ക്യാമ്പയിനില്‍ നിന്നും സ്വര്‍ണം വാങ്ങിയപ്പോള്‍ ലഭിച്ച കൂപ്പണിനാണ് ഒരു കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചത്. സമ്മാനമായി ലഭിച്ച സ്വര്‍ണത്തിന്റെ നല്ലൊരു ഭാഗവും നാട്ടിലെ നിര്‍ദ്ധന വിദ്യാര്‍ഥികളുടെ പഠനത്തിനും ചികിത്സയ്ക്കും വിനിയോഗിക്കുമെന്ന് റസിയ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha