10 മാസമായി യുഎഇയിലെ ആശുപത്രിയിൽ കഴിഞ്ഞ ഗോപകുമാർ ഇന്നു നാട്ടിലെത്തുന്നു..എന്നാൽ ആശങ്ക ഒഴിയുന്നില്ല

കഴിഞ്ഞ 10 മാസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കൊല്ലം കുന്നത്തൂർ ഈസ്റ്റ് ശാസ്താംകോട്ട സ്വദേശി ഗോപകുമാർ സുഗതൻ ഇന്ന് നാട്ടിലെത്തും. പക്ഷാഘാതം മൂലം 10 മാസമായി അദ്ദേഹം യു എ യിലെ ആശുപത്രിയിൽ ആയിരുന്നു.
ഫെബ്രുവരിയിൽ സ്ട്രോക്ക് വന്ന് കുഴഞ്ഞു വീണ ഗോപകുമാർ രണ്ടു മാസത്തോളം അബോധാവസ്ഥയിലായിരുന്നു.ഇപ്പോഴും ആരോഗ്യ നില പൂർണമായി വീണ്ടെടുത്തിട്ടില്ലാത്തതിനാൽ നാട്ടിലെത്തിയാൽ ഗോപകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും
സ്ട്രോക്ക് വന്ന് കുഴഞ്ഞു വീണ ഗോപകുമാറിന്റെ വിവരമറിഞ്ഞ് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇന്ന് നാട്ടിലെത്തിക്കുന്നത്
ഇന്നു രാവിലെ 11.30നുള്ള വിമാനത്തിൽ മെഡിക്കൽ സംവിധാനങ്ങളോടെയാണ് തിരുവന്തപുരത്തേക്ക് കൊണ്ടുവരുന്നത് . ഈസ്റ്റ് കോസ്റ്റ് കോൺട്രാക്ടിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച് മൂന്നു മാസത്തിനുള്ളിലാണ് ഗോപകുമാറിന് ഈ ദുരന്തം സംഭവിച്ചത്
ദുബായ് റാഷിദ് ആശുപത്രി അധികൃതരുടെയും കമ്പനിയുടെയും ഭാഗത്തു നിന്നുമുള്ള സഹകരണമാണ് ഗോപകുമാറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാൻ കാരണം ആയതെന്നും നാട്ടിലെത്തിക്കാനുള്ള ചെലവ് കമ്പനിയാണ് വഹിക്കുന്നതെന്നും ജോൺസൺ അറിയിച്ചു.
ഭാര്യയും രണ്ടു പെൺമക്കളുമുള്ള ഗോപകുമാറിന്റെ വീട്ടിലെ സ്ഥിതിയും പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























