സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി....

സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പള്ളിക്കല്‍ നടുവിലേമുറി തറയില്‍ കിഴക്കതില്‍ ജയകുമാര്‍ ശിവരാജന്‍ ആണ് മരിച്ചത്. 52 വയസായിരുന്നു. 19 വര്‍ഷമായി സൗദിയിലുള്ള ജയകുമാര്‍ ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ പ്രോജക്ട് മാനേജറായിരുന്നു.
കഴിഞ്ഞ ദിവസം ഓഫീസില്‍ എത്താതിരുന്ന ജയകുമാറിനെ മറ്റ് ചില ആവശ്യങ്ങള്‍ക്കായി സഹപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ചെറിയ ശാരീരിക അസ്വസ്ഥകളുണ്ടെന്നും ആശുപത്രിയില്‍ പോയതിനു ശേഷമേ വരികയുള്ളു എന്നും അറിയിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഫോണില്‍ ലഭ്യമാകാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് തറയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























