ബ്രിട്ടനില്‍ നിന്നുള്ള വിമാന യാത്രികര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി അമേരിക്ക

ബ്രിട്ടനില്‍ നിന്നുള്ള വിമാന യാത്രികര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി അമേരിക്ക. തിങ്കളാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.യാത്ര തുടങ്ങും മുമ്ബ് കൊവിഡ് ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയവര്‍ക്ക് മാത്രം യാത്ര അനുവദിക്കാനാണ് തീരുമാനം. ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയതോടെ യാത്ര വിലക്ക് ഏര്‍പ്പെടുത്തുന്ന ഒടുവിലത്തെ രാജ്യമാണ് അമേരിക്ക. യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് പരിഗണിക്കുക.
https://www.facebook.com/Malayalivartha


























