Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടുമെന്ന് വ്യാപക പ്രചാരണം..ഇല്ലെന്ന് അധികൃതര്‍

28 DECEMBER 2020 02:53 PM IST
മലയാളി വാര്‍ത്ത

യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടുമെന്ന് വ്യാപക പ്രചാരണം. സാമൂഹ്യമാധ്യമങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചത്.

മുന്‍കരുതലുകള്‍ നടപടികളുടെ ഭാഗമായി വിമാനത്താവളം ഡിസംബര്‍ 31നു ശേഷം മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടുവെന്നായിരുന്നു വാര്‍ത്ത. ഖത്തര്‍ പൗരന്‍മാര്‍ക്ക് മാത്രമേ അതിനുശേഷം രാജ്യത്ത് പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്നും വാട്ട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകൽ വിശ്വസിക്കരുതെന്നും അവ തികച്ചും വ്യാജമാണെന്നും വിമാനത്താവളം അടച്ചിടുകയോ അടച്ചിടാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ സാധാരണ പോലെ തുടരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറിലേക്കുള്ള ആളുകളുടെ വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ മുന്‍കരുതല്‍ നപടികള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ട്. അക്കാര്യത്തില്‍ ആര്‍ക്കും ആശങ്കവേണ്ടതില്ല എന്നും അധികൃതർ ആവർത്തിക്കുന്നുണ്ട്. 

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്.

വിമാനത്താവളം ഡിസംബര്‍ 31നു ശേഷം അടച്ചിടുമെന്നതിനാല്‍ ഖത്തറിനു പുറത്തുള്ള ജീവനക്കാരോട് അതിനു മുമ്പു തന്നെ ഖത്തറിലേക്ക് മടങ്ങിവരാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് വാട്ട്‌സാപ്പ് സന്ദേശത്തില്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിനുശേഷം ഖത്തറിലേക്ക് യാത്രാനുമതിയുള്ള ഗ്രീന്‍ സോണുകളില്‍ നിന്നുള്ളവര്‍ക്കു പോലും തിരികെ വരാനാവില്ല. അതേപോലെ നാട്ടില്‍ പോവാന്‍ തീരുമാനിച്ചവര്‍ തല്‍ക്കാലം ഖത്തര്‍ വിടാതിരിക്കുന്നതാണ് നല്ലതെന്നും വാട്ട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

എന്നാൽ വിവരങ്ങളറിയാന്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം പിന്തുടരാനും സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന അഭ്യൂഹങ്ങള്‍ അപ്പാടെ വിശ്വസിക്കരുതെന്നും ഹമദ് വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു

അതേസമയം ഇന്ത്യയില്‍ നിക്ഷേപമിറക്കുവാന്‍ ഖത്തര്‍ ബിസിനസുകാരേയും നിക്ഷേപകരേയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ക്ഷണിക്കുന്നു..

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ ചേംബര്‍, ഖത്തര്‍ ബിസിനസ് അസോസിയേഷന്‍ പ്രതിനിധികളുമായി ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന യോഗത്തിലാണ് ഈ ക്ഷണം മുന്നോട്ടുവച്ചത്.

കൊവിഡാനന്തര കാലത്ത് ഇന്ത്യയും ഖത്തറും തമ്മില്‍ കൂടുതല്‍ സഹകരണ മേഖലകള്‍ തുറന്നുവന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖത്തര്‍ വാണിജ്യ പ്രതിനിധികള്‍ മുമ്പാകെ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (9 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (9 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends