സൗദിയില്‍ നിന്ന് നാട്ടിലെത്തിയത് വിദഗ്ധ ചികിത്സയ്ക്ക് ..പക്ഷെ വിധി മറ്റൊന്നായിരുന്നു ..കാത്തിരുന്ന ഭാര്യയെയും മക്കളെയും കണ്ടു ..കുഴഞ്ഞു വീണു മരിച്ചു ..ചവറ സ്വദേശി മിദ്ലാജ് ഇബ്രാഹീമിന്റെ മരണത്തിൽ വേദനയോടെ നാടും പ്രവാസലോകവും
സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി വീട്ടിലെത്തി ഭാര്യയെയും മക്കളെയും കണ്ട ഉടൻ മരിച്ചു.. ചികിത്സയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം നാട്ടിൽ എത്തിയത്
മിദ്ലാജ് ഇബ്രാഹീം ഭാര്യ ഷംനയോടൊപ്പമാണ് എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തിയത്. അച്ഛനെ കാത്തിരുന്ന മക്കളെ കണ്ടയുടനെ മിദ്ലാജ് ഇബ്രാഹീം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു..
കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്ലാജ് ഇബ്രാഹീം ആണ് വീട്ടിലെത്തിയ ഉടൻ തന്നെ മരിച്ചത്. സൗദിയിലെ ദമ്മാമില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് മിദ്ലാജ് നാട്ടിലെത്തിയത്.
ഭാര്യ ഷംനയോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മിദ്ലാജ് ഇബ്രാഹീം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
വർഷങ്ങളായി സൗദിയിൽ പ്രവാസിയായിരുന്ന മിദ്ലാജ്.. വൃക്കരോഗം മൂലം നേരത്തെ ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയിരുന്നു. എങ്കിലും രോഗംകുറച്ചു നിയന്ത്രണവിധേയമായതോടെ വീണ്ടും സൗദിയിൽ തിരിച്ചെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങിയെത്തിയത്. എന്നാൽ വിധി മിദ്ലാജ്നെയും കുടുംബത്തെയും കൈവിട്ടു
ഹഫർ അൽബാത്വിനിലെ ഒരു ചെറിയ കടയിലാണ് മിദ്ലാജ് ഇബ്രാഹീം ജോലി ചെയ്തിരുന്നത്. അതിനിടയിൽ വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് തിരിച്ചത്. മിദ്ലാജ് ഇബ്രാഹിന്റെ മരണത്തിൽ ദമ്മാമിൽ ഹഫർ അൽബാത്വിനിലെ വിവിധ പ്രവാസ സംഘടനകൾ അനുശോചിച്ചു
https://www.facebook.com/Malayalivartha