Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കോവിഡ് മഹാമാരിയെ നേരിടാൻ യു.എ.ഇയിൽ ശക്തമായ മുന്നേറ്റം... കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി എൺപത്തി ഏഴായിരം കടന്നു കഴിഞ്ഞ ഡിസംബർ 23 നു 84-കാരനായ അൽ സലേം അൽ അലാദീദിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്..

09 JANUARY 2021 01:04 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയെ നേരിടാൻ യു.എ.ഇയിൽ ശക്തമായ മുന്നേറ്റം... കോവിഡ് വാക്സിനേഷൻ നടപടികൾ ഊർജിതമായി തുടരുന്നു . ഇപ്പോൾ തന്നെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി എൺപത്തി ഏഴായിരം കടന്നു കഴിഞ്ഞു . റഷ്യയുടെ സ്ഫുട്നിക്ക് വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനും യു.എ.ഇയിൽ തുടക്കമായി.

കഴിഞ്ഞ ഡിസംബർ 23 നു 84-കാരനായ അൽ സലേം അൽ അലാദീദിയാണ് ആദ്യ ഡോസ് സ്വീകരിച്ചത് . അന്നുമുതൽ ആരംഭിച്ച വാക്സിൻ യഞ്ജത്തിന്‍റെ ഭാഗമായി ഇതുവരെ 887,696 പേർ വാക്സിൻ സ്വീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പേർക്കാണ് യു.എ.ഇ കോവിഡ് വാക്സിൻ നൽകിയത്. . റഷ്യയുടെ സ്ഫുട്നിക് വാക്സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം അബൂദബിയിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ സന്നദ്ധരായി എത്തുന്ന 500 പേരിലാണ് റഷ്യൻ വാക്സിൻ പരീക്ഷിക്കുന്നത്. ഇവർ 18 വയസ് പിന്നിട്ടവരും ആരോഗ്യമുള്ളവരുമായിരിക്കണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മറ്റ് രോഗങ്ങളുണ്ടായിരിക്കരുത്. മറ്റു വാക്സിനുകൾ കുത്തിവെക്കാത്തവരുമായിരിക്കണം.

ഇന്ന് 2,950 പേർക്ക് കൂടി യു.എ.ഇയിൽ കോവിഡ് സ്ഥീരികരിച്ചു. മൂന്ന് മരണവും സ്ഥിരീകരിച്ചു. മരണസംഖ്യ ഇതോടെ 697 ആയി. 2,218 പേർക്ക് ഇന്ന് രോഗം ഭേദമായി. മൊത്തം രോഗബാധിതർ 224,704 ലെത്തിയപ്പോൾ രോഗമുക്തർ 201,396 ആയി. നിലവിൽ 22,611 പേരാണ് കോവിഡിന് ചികിൽസയിൽ കഴിയുന്നത്

കുവൈത്തിൽ 495 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,53,473 (ഒരു ലക്ഷത്തി അന്പത്തിമൂന്നായിരത്തി നാനൂറ്റി എഴുപത്തി മൂന്ന് )ആയി. 244 പേർ രോഗമുക്തരായി......

ബഹ്‌റൈനിൽ 349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 199 പേർ രോഗമുക്തരായി. 2650 പേർ ചികിത്സയിലാണ്. 12 പേരുടെ സ്ഥിതി ഗുരുതരമാണ്. വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 353 ആണ്. 91,630 (തൊണ്ണൂറ്റി ഒന്നായിരത്തി അറുനൂറ്റി മുപ്പത് ) പേർ ഇതുവരെ രോഗമുക്തരായി.....

സൗദിയിൽ 97 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. നാലുപേർ മരിച്ചു. കഴിഞ്ഞ എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 171 പേർ കോവിഡ് മുക്തരായി .ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,55,208(മൂന്നു ലക്ഷത്തി അമ്പത്തഞ്ചായിരത്തി ഇരുനൂറ്റി എട്ട് ) ആയി. രോഗം ബാധിച്ചവരുടെ എണ്ണം 3,63,582 (മൂന്നു ലക്ഷത്തി അറുപത്തി മുവ്വായിരത്തി അഞ്ഞൂറ്റി എൺപത്തി രണ്ട് ) ആണ്. ഇതുവരെ 6282 പേർ മരിച്ചു, നിലവിൽ ചികിത്സയിലുള്ളത് 2092 പേരാണ്....

ഖത്തറിൽ 195 പേർക്ക് രോഗം സ്ഥിരീകരിച്ചു. 139 പേർ രോഗമുക്തരായി. 1,45,465 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,42,453 പേർ രോഗമുക്തരായി. വെള്ളിയാഴ്ച ഒരു മരണവും റിപ്പോർട് ചെയ്തിരുന്നു.

വാക്സിനേഷൻ ഊർജിതമായ നിലയ്ക്ക് എത്രയും വേഗം രാജ്യം കോവിഡ് വിമുക്തമാകും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (3 minutes ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (34 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (41 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (47 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (58 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (1 hour ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (3 hours ago)

Malayali Vartha Recommends