Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'മാളുകളിലും മറ്റും പുറകില്‍ നിന്ന് വഴി കാണിച്ച് കൊടുക്കുന്ന മക്കളെയും കാണാറുണ്ട്. ഒരിക്കലും ഇത്തരം പ്രവൃത്തികള്‍ ഇവിടെ അനുവദിനീയമല്ല. ഒരു നിമിഷത്തെ അശ്രദ്ധ കാരണം നഷ്ടപ്പെടുന്നത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ്...' അഷ്‌റഫ് താമരശ്ശേയി കുറിക്കുന്നു

20 JANUARY 2021 11:25 AM IST
മലയാളി വാര്‍ത്ത

ഭർത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് മലയാളി വീട്ടമ്മ മരിച്ച വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി യാണ്(45) അപകടത്തില്‍ മരിച്ചത്. ലിജിയുടെ ഭൗതിക ദേഹം പ്രിയപ്പെട്ടവരുടെ കണ്ണീരിനും കാത്തിരിപ്പിനും നടുവിലേക്ക് കയറ്റി അയക്കുമ്പോള്‍ വേദനയോടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതില്‍ ഒരാളുടെ മരണം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രാധാന്യം നിറഞ്ഞതായിരുന്നു.ഭര്‍ത്താവിന് കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ പുറകില്‍ നിന്ന് സഹായിച്ച ഭാര്യ ലിജിയെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ ലിജി മരണമടഞ്ഞു.
മാതൃകാ ദമ്പതികളായിരുന്നു ത്യശൂര്‍ കയ്പമംഗലം സ്വദേശി ഷാന്‍ലിയും,ഭാരൃ ലിജിയും,ഇവര്‍ക്ക് രണ്ട് മക്കളാണ്, മൂത്തമകന്‍ പ്രണവ് എന്‍ജീനീയറിംഗിന് ത്യശൂരില്‍ പഠിക്കുന്നു.മകള്‍ പവിത്ര ഉമ്മുല്‍ ഖുവൈനില്‍ പഠിക്കുകയാണ്.

ശാരീരിക അസ്വസ്തകള്‍ കാരണം ഷാന്‍ലിയെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ കാണിക്കുവാന്‍ ശനിയാഴ്ച അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ വന്നതായിരുന്നു ഇരുവരും.വിധി ലിജിയുടെ ജീവന്‍ അപഹരിക്കുകയാണുണ്ടായത്.

ആശുപത്രിയുടെ പാര്‍ക്കിംഗ് വരെ ലിജിയായിരുന്നു Drive ചെയ്ത് വന്നത്.Car park ചെയ്യുവാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഷാനിലി പാര്‍ക്ക് ചെയ്യുവാന്‍ കാര്‍ എടുക്കുകയായിരുന്നു.കാര്‍ പാര്‍ക്ക് ചെയ്യവേ ബ്രേക്കിന് പകരം അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടി നിയന്ത്രണം വിട്ടതാണ് അപകടം സംഭവിക്കുവാന്‍ കാരണം.

30 വര്‍ഷത്തിലധികമായി ഉമ്മുല്‍ ഖുവൈനിലെ ടെറാക്കോ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ഷാന്‍ലി. 23 വര്‍ഷമായി ലിജിയും ഉമ്മുല്‍ ഖുവൈനിലുണ്ട്. ഈ മരണം നമ്മുക്ക് നല്‍കുന്ന ഒരു പാഠമുണ്ട്. കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് പുറകില്‍ നിന്നോ,മുന്നില്‍ നിന്നോ സഹായിക്കുന്ന കുടുംബങ്ങളെ ഞാന്‍ പലപ്പോഴും കാണാറുണ്ട്, മാളുകളിലും മറ്റും പുറകില്‍ നിന്ന് വഴി കാണിച്ച് കൊടുക്കുന്ന മക്കളെയും കാണാറുണ്ട്. ഒരിക്കലും ഇത്തരം പ്രവൃത്തികള്‍ ഇവിടെ അനുവദിനീയമല്ല. ഒരു നിമിഷത്തെ അശ്രദ്ധ കാരണം നമ്മുക്ക് നഷ്ടപ്പെടുന്നത് നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയാണ്.അപകടങ്ങള്‍ സംഭവിക്കാതെ നോല്‍ക്കുക.ഇവിടെത്തെ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുക.

ഇവിടെ സംഭവിച്ചത് നോക്കുക, തങ്ങളുടെ എസ്‌യുവി പാര്‍ക്ക് ചെയ്യുവാന്‍ ലിജി പിന്നില്‍ നിന്ന് ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രെയ്ക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതിനാല്‍ എസ്‌യുവി പെട്ടെന്ന് പിന്നിലോട്ട് കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.സംഭവ സ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയും ചെയ്തു.

നമ്മുടെ ചെറിയ ചെറിയ അശ്രദ്ധകള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു.ദൈവം തമ്പുരാന്‍ എല്ലാ മനുഷ്യരെയും പെട്ടെന്നുളള അപകടമരണങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ.
ഈ കുടുംബത്തിനുണ്ടായ നഷ്ടത്തെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല. എന്നാലും ദൈവം തമ്പുരാന്‍ കുടുംബാഗങ്ങള്‍ക്ക് സമാധാനം നല്‍കുന്നതോടപ്പം,അകാലത്തില്‍ മരണപ്പെട്ട പ്രിയ സഹോദരിയുടെ നിത്യശാന്തി നല്‍കുന്നു.
അഷ്‌റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (9 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (9 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (9 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

Malayali Vartha Recommends