കുവൈത്തില്‍ 514 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കുവൈറ്റില്‍ ഇന്ന് 514 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 164622 ആയി. പുതിയതായി ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 959 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 501 പേര് കൊവിഡ് മുക്തരായി.
ഇതുവരെ 157404 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 6259 പേര് നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 52 പേരുടെ നില ഗുരുതരമാണ്. പുതിയതായി 8336 പേര്‍ക്ക് കുവൈത്തില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1520587 കൊവിഡ് ടെസ്റ്റുകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha