പ്രവാസികള്‍ക്ക് തിരിച്ചടി.... കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ, ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം
പ്രവാസികള്‍ക്ക് തിരിച്ചടി.... കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ, ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.
വളരെയേറെ പ്രതീക്ഷകളുമായി കോവിഡ് വ്യാപനനിരക്ക് കുറയുന്നതോടെ തിരികെ ജോലിയില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയുമായാണ് ഓരോരുത്തരും കാത്തിരുന്നത്. ഈ വിലക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുകയാണ്.
അമേരിക്ക, ബ്രിട്ടന്, യുഎഇ, ജര്‍മനി, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, ഈജിപ്ത്, ലെബനന്, ഇന്ത്യ, തുര്‍ക്കി, അയര്‍ലന്‍ഡ്, പോര്‍ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്, ബ്രസീല്‍, അര്‍ജന്റീന, ഇന്തോനീഷ്യ, പാക്കിസ്ഥാന്, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് യാത്രാ വിലക്ക്.
ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള സൗദി പൗരന്മാര്ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും.
കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രവേശന വിലക്ക്.
"
https://www.facebook.com/Malayalivartha