കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചിടും
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ക്ലബ്ബുകളും സലൂണുകളും പൂര്‍ണമായി അടച്ചൂപൂട്ടാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്റം അറിയിച്ചു. അടുത്തയാഴ്ച മുതല്‍ വൈകിട്ട് എട്ട് മുതല്‍ വാണിജ്യ മാളുകള്‍ അടയ്ക്കാനും റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി പരിമിതപ്പെടുത്താനും തീരുമാനമായി. വിദേശത്ത് നിന്ന് കുവൈത്തിലെത്തുന്നവര്‍ക്ക് ഈ മാസം അവസാനം മുതല്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. എന്നാല്‍, വിമാനത്താവളം അടച്ചൂട്ടല്, ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തല്‍ എന്നിവയെക്കുറിച്ച് ഇതുവരെ തീരുമാനമായില്ല. ഇത് സംബന്ധിച്ച് വരും മണിക്കൂറുകളില്‍ അന്തിമ തീരുമാനമുണ്ടായേക്കും. കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്ബത്തികനിലയെ ബാധിക്കുമെന്നതിനാല്‍ ഉടന്‍ അത്തരമൊരു തീരുമാനം സ്വീകരിച്ചേക്കില്ലെന്ന് സൂചനയുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും രോഗവ്യാപനം വര്‍ധിക്കുകയാണെങ്കില്‍ അത്തരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിച്ചേക്കും.
https://www.facebook.com/Malayalivartha