ഏഴാം നിലയില്‍നിന്ന് വീണു പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്തില്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണു പ്രവാസി മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്. മംഗഫ് ബ്ലോക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് സമീപത്തെ ഫ്‌ലാറ്റിലാണ് സംഭവം. അഹ്മദി ഗ്ലോബല്‍ ഇന്റര്‍നാഷനല്‍ കമ്ബനിയില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു. ഭാര്യ: ജ്യോതി (നഴ്‌സ്, കുവൈത്ത്). രണ്ട് മക്കളുണ്ട്. മൃതദേഹം കുവൈറ്റിലെ ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha


























