Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

കൊറോണ വൈറസ് ആശങ്ക കനക്കുന്നു .. ബഹ്‌റൈനില്‍ കടുത്ത നിയന്ത്രണവുമായി ഭരണകൂടം..രണ്ടാഴ്ച പള്ളികളിലെ നമസ്‌കാരവും മറ്റു ചടങ്ങുകളും നിര്‍ത്തിവച്ചു .. ഗള്‍ഫ് മേഖലയില്‍ ആകെ ആശങ്ക...

10 FEBRUARY 2021 04:27 PM IST
മലയാളി വാര്‍ത്ത

ബഹ്‌റൈനില്‍ കൊറോണ വൈറസ് ആശങ്ക കനക്കുന്നതിനിടെ കടുത്ത നിയന്ത്രണവുമായി ഭരണകൂടം. വരും ദിവസങ്ങളിൽ പള്ളികളിൽ പോലും കടുത്ത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തുന്നത് .. രണ്ടാഴ്ച പള്ളികളിലെ നമസ്‌കാരവും മറ്റു ചടങ്ങുകളും നിര്‍ത്തിവച്ചിരിക്കുകയാണ് .

വ്യാഴാഴ്ച മുതലാണ് പുതിയ നിയന്ത്രണം. അതേസമയം, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് പരിമിതമായ ആളുകളെ പങ്കെടുപ്പിക്കും. പങ്കെടുക്കാൻ കഴിയാത്തവർക്കായി തല്‍സമയ സംപ്രേഷണവുമുണ്ടാകും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ നടപടികള്‍. നിയമ-ഇസ്ലാമിക കാര്യ വകുപ്പ് ഇതിന് പൂര്‍ണ പിന്തുണ നല്‍കി.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അണുബാധയേല്‍ക്കാതിരിക്കാനാണ് ആരോഗ്യ വകുപ്പ് നിയന്ത്രണം ശക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം സാഹചര്യം വിലയിരുത്തിയ ശേഷം മാത്രം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.

സമാനമായ നടപടി കഴിഞ്ഞാഴ്ച സൗദി അറേബ്യയും സ്വീകരിച്ചിരുന്നു. പള്ളികളില്‍ പോയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ 10 പള്ളികള്‍ വരെ അടച്ചിടാനായിരുന്നു സൗദിയിലെ നിര്‍ദേശം.

കൊറോണ വൈറസ് രോഗം വീണ്ടും വ്യാപിക്കുന്നത് ഗള്‍ഫ് മേഖലയില്‍ ആകെ ആശങ്ക പരത്തിയിട്ടുണ്ട്. അടുത്തിടെ ബഹ്‌റൈനിലേക്ക് ഒരു ലക്ഷം ഡോസ് കൊറോണ വാക്‌സിന്‍ ഇന്ത്യ അയച്ചിരുന്നു. യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിൻ അയച്ചിട്ടുണ്ട്.

വാക്‌സിന്‍ മൈത്രി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ത്യ വിദേശ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. ഇതുവരെ 55 ലക്ഷം ഡോസ് വാക്‌സിനുകള്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ഇന്ത്യ സൗഹൃദ രാജ്യങ്ങള്‍ക്ക് നല്‍കുന്നത്.

ബഹ്‌റൈനില്‍ ഇതുവരെ 108,807 (ഒരു ലക്ഷത്തി എണ്ണായിരത്തി എണ്ണൂറ്റി ഏഴ്‌ ) കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത് .ഇതിൽ 102,289 (ഒരു ലക്ഷത്തി രണ്ടായിരത്തി ഇരുനൂറ്റി എൺപത്തൊന്പത് ) പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്

അതേസമയം, കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയും കുവൈത്തും വിദേശികളുടെ വരവിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുഎഇ വഴിയും ഇനി ഈ രാജ്യങ്ങളിലേക്ക് എത്താന്‍ സാധിക്കില്ല. യുഎഇയില്‍ കുടുങ്ങിയവരോട് തിരിച്ചുനാട്ടിലേക്ക് പോകാനും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (6 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends