വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന..അറിയാം ഈ കാര്യങ്ങള്‍
കോവിഡ് പശ്ചാത്തലത്തില്‍ പൊതുവില്‍ ചില നിയന്ത്രണങ്ങളും മാറ്റങ്ങളും ലോകരാജ്യങ്ങ്ള് കൊണ്ടുവന്നു കഴിഞ്ഞു. ഇതിനിടെയാണ് മറ്റു ചില പരിഷ്കാരങ്ങളുമായി ഒമാനും രംഗത്ത് വന്നിരിക്കുന്നത്. ഒമാനില്‍ ഡ്രൈവര്‍ തസ്തികളില്‍ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഡ്രൈവര്‍ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കുകയാണ് ചെയ്തത്. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്ല്യത്തില്‍ വരും. ഒമാന്‍ തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലൈറ്റ്, ഹെവി തുടങ്ങി വിസയില്‍ ഉള്ള പ്രൊഫഷന് അനുയോജ്യമായ ലൈസന്‍സ് ആണ് ഉണ്ടായിരിക്കേണ്ടത്.
ഇതുവരെ ഡ്രൈവര്‍ വിസ പുതുക്കാന്‍ സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നില്ല. ഏതായാലും പുതിയ തീരുമാനത്തിലൂടെ സമഗ്രമായ മാറ്റമാണ് ഒമാന്‍ പോലീസ് ലക്ഷ്യമിടുന്നത്.
ഡ്രൈവര്‍ തസ്തികയില്‍ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല. ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകാന്‍ വാഹനങ്ങളില്‍ സ്വദേശി ഡ്രൈവര്‍മാര്‍ മാത്രമാണ് അനുവാദമുള്ളത്.
സ്വദേശികള്‍ മുഴുവന്‍ സമയ ചുമതലയിലുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ വിദേശി ഡ്രൈവര്‍മാരെ ജോലിക്ക് വെക്കാന്‍ അനുമതിയുണ്ട്. ഏതായാലും ഈ കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ലെങ്കില്‍ നടപടികള്‍ കടുപ്പമാകും.
https://www.facebook.com/Malayalivartha