കൊറോണ കാരണം അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എം.പിമാര്‍ ..

കൊറോണ കാരണം നട്ടം തിരിഞ്ഞവരാണ് നല്ലൊരു വിഭാഗം പ്രവാസികളും . അവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയിലേയ്ക്കാണിനി. അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടതോടെ പ്രതീക്ഷകള്‍ വാനോളമാണ്.
കുവൈത്ത് സിറ്റിയില്‍ കുവൈത്തില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിടേണ്ടി വരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. അടച്ചിട്ട സ്ഥാപനങ്ങളുടെ വാടക സര്‍ക്കാര്‍ നല്‍കുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല.
എം.പിമാരുടെ ഭാഗത്തുനിന്ന് കൂടി സമ്മര്‍ദമുണ്ടാകുമേ്ബാള്‍ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകളും തൊഴിലാളികളും.
ഫെബ്രുവരി ഏഴുമുതല്‍ സലൂണുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ എന്നിവ പൂര്‍ണമായി അടച്ചിടാനാണ് മന്ത്രിസഭ കഴിഞ്ഞയാഴ്ച തീരുമാനിച്ചത്. ഭക്ഷണസാധനങ്ങള്‍, മരുന്ന് എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ പ്രവര്‍ത്തിക്കരുതെന്നും ഉത്തരവുണ്ട്.
അടച്ചിടല്‍ ഉത്തരവിനെതിരെ സലൂണ്‍, കഫെ ഉടമകള്‍ കഴിഞ്ഞദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























