കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു; കോട്ടയം മണിമല കടയനിക്കാട് കണയാങ്കല്‍ വീട്ടില്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്

കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് കണയാങ്കല്‍ വീട്ടില്‍ എബ്രഹാം ഫിലിപ്പോസ് ( 27 വയസ്സ് )ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കുവൈറ്റ് അദാന്‍ ആശുപത്രിയില്‍ വച്ച് ചികിത്സയിലിരിക്കെയാണ് മരണം.
ഉയര്‍ന്നരക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. അവിവാഹിതനായ എബ്രഹാം കുവൈറ്റിലെ ഒരു സ്വകാര്യ കമ്പിനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്-കണയാങ്കല്‍ ഫിലിപ്പോസ് എബ്രഹാം. സഹോദരങ്ങള്‍- ജോസഫ്, ആന്റണി.സംസ്‌കാരം ഇന്ന് സുലൈബിയാകത്ത് ശ്മശാനത്തില്‍ നടത്തി.
https://www.facebook.com/Malayalivartha


























