കനത്ത മൂടല്‍മഞ്ഞ്... ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി അബൂദബി പൊലീസ് രംഗത്ത്

കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവുമായി അബൂദബി പൊലീസ് രംഗത്ത്്. ഇതുമായി ബന്ധപ്പെട്ട് റോഡുകളിലെ ബോര്‍ഡുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ സ്ഥാപിച്ചു.
അബൂദബി, അല്‍ഐന്‍, അല്‍ദഫ്ര എന്നിവിടങ്ങളില്‍ വാഹനം ഡ്രൈവ് ചെയ്യുന്നതിനു മുമ്ബ് അബൂദബി പൊലീസിന്റെ മൂടല്‍മഞ്ഞും കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.
ഹൈവേകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കണം. മതിയായ സുരക്ഷാ അകലം നല്‍കി സഞ്ചരിക്കാനും ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha


























