എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നാളെ മുതൽ തുടങ്ങും. അഞ്ചാം തീയ്യതി അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പത്തിന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ.
10-ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ എത്തേണ്ടതില്ല. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്.എസ്.എല്‍.സിക്ക് ഉച്ചക്കുമാണ് പൊതുപരീക്ഷ നടക്കുക.
https://www.facebook.com/Malayalivartha