Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'മോനെ നിന്നെ കാണാന്‍ പൂതിയാവുന്നു. അസുഖങ്ങള്‍ എല്ലായിടത്തും കൂടുന്നത് കാരണം ഉമ്മാക്ക് വല്ലാത്ത ബേജാറ്,നേരാ വണ്ണം ഉറങ്ങീട്ട് കൂറച്ച് ദിവസമായി,എന്തോ ആപത്ത് വരുന്നത് പോലെ,നിന്നെ എനിക്ക് കാണണം ഞാന്‍ മരിക്കുന്നതിന് മുമ്പ്. ഉമ്മയുടെ സ്നേഹവാത്സല്യങ്ങൾ കിട്ടി കൊതിതീരും മുന്നേ മരണം കൊണ്ടു പോയ ഫവാസ് എന്ന ചെറുപ്പക്കാരൻ...' അഷ്‌റഫ് താമരശ്ശേയി കുറിക്കുന്നു

09 MARCH 2021 04:59 PM IST
മലയാളി വാര്‍ത്ത

ഏറ്റവും പ്രിയപ്പെട്ടവരെ പോലും നിമിഷനേരംകൊണ്ട് കൺമുന്നിൽ നിന്ന് മായ്ച്ചു കളയുന്ന മരണത്തെ പോലെ ഭീകരമായി മറ്റൊന്നില്ല. ഉമ്മയുടെ സ്നേഹവാത്സല്യങ്ങൾ കിട്ടി കൊതിതീരും മുന്നേ മരണം കൊണ്ടു പോയ ഫവാസ് എന്ന ചെറുപ്പക്കാരനും മരണവിധിയുടെ ക്രൂരമായ കാഴ്ചയാണ് നമുക്ക് കാണിച്ചുതരുന്നത്. ഷാർജയിലെ വച്ച് മരണപ്പെട്ട ഫവാസ് ഒരുനോക്കു കാണാൻ കൊതിച്ച ഉമ്മയെ തനിച്ചാക്കിയാണ് പോയ്മറയുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് വേദനിപ്പിക്കുന്ന ആ മരണവാർത്ത കുറിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മോനെ നിന്നെ കാണാന്‍ പൂതിയാവുന്നു. അസുഖങ്ങള്‍ എല്ലായിടത്തും കൂടുന്നത് കാരണം ഉമ്മാക്ക് വല്ലാത്ത ബേജാറ്,നേരാ വണ്ണം ഉറങ്ങീട്ട് കൂറച്ച് ദിവസമായി,എന്തോ ആപത്ത് വരുന്നത് പോലെ,നിന്നെ എനിക്ക് കാണണം ഞാന്‍ മരിക്കുന്നതിന് മുമ്പ്. രണ്ട് ദിവസങ്ങള്‍ക്ക് ഉമ്മാന്‍റെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ മകന്‍ ഭവാസ് വിളിച്ചപ്പോള്‍ ഉമ്മാന്റെ മറുപടിയായിരുന്നു ഇത്. പെറ്റ വയറിന്റെ നോവ് ഉമ്മാക്ക് മനസിലാവുന്നത് പോലെ മറ്റാര്‍ക്കാണ് കഴിയുക,ഏതോ ഒരാപത്ത് കുടുംബത്തില്‍ വരുന്നു വെന്നത് പടച്ചവന്‍ ഉമ്മായുടെ മനസ്സില്‍ അറിയിച്ച് കൊടുത്ത് കാണും.

ഓരോ നിമിഷവും മരണം നമ്മുടെ അടുത്തേക്ക് വരുകയാണ്. എപ്പോള്‍,എവിടെ വെച്ച് എന്ന് മാത്രം ആര്‍ക്കും ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ദെയിതില്‍ സുഹൃത്തിനെയും കണ്ട് തിരിച്ച് ജോലി സ്ഥലത്ത് പോകുന്ന സമയം കാര്‍ വന്ന് ഇടിച്ച് സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭവാസ് എന്ന ചെറുപ്പക്കാരന്‍ മരണപ്പെടുകയുണ്ടായി.ഈ വാര്‍ത്ത എല്ലാപേരും അറിഞ്ഞതാണല്ലോ കഴിഞ്ഞ 14 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചു വരുകയാണ്, മലപ്പുറം പൂവാടിനടുത്തുളള പൊന്മല സ്വദേശി 35 വയസ്സുളള ഭവാസാണ് മരണപ്പെട്ടത്.

വളരെ ചെറുപ്പത്തിലെ ഉപ്പ മരണപ്പെട്ടു, ഒരു സഹോദരനും,സഹോദരിയും അടങ്ങിയ കുടുംബത്തിലെ മൂത്തമകനാണ്.ഭവാസ്, 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ല്യാണം കഴിഞ്ഞു, 8 വയസ്സും 5 വയസ്സും പ്രായമുളള രണ്ട് മക്കളാണ് പരേതനുളളത്.

ഒരു കുടുംബത്തിന്റെ വലിയൊരു ആശ്രയമായിരുന്നു.ഭവാസ്,കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു സ്വകാരൃ കമ്പനിയില്‍ അക്കാണ്ടന്‍റ്‌ ആയി ജോലി ചെയ്ത് വരുകയായിരുന്നു.ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ഇത്രയുളളു ആയുസ്സ്‌. നമ്മള്‍ നടക്കുമ്പോള്‍, നില്‍ക്കുമ്പോള്‍, ഇരിക്കുമ്പോള്‍ ഒക്കെ മരണം പതുങ്ങിയിരുപ്പുണ്ടാകും.ഈ ദുനിയാവിലെ ജീവിതത്തിൽ സംഭവിക്കുമെന്ന് ഏറ്റവും ഉറപ്പുള്ള കാര്യങ്ങളിലൊന്നാണ് മരണം.

'മക്കള്‍' എന്ന് കേട്ടാല്‍ ഉള്ളില്‍ അഗ്നിപടരാത്ത ഏത് മാതാവാണുണ്ടാവുക. എവിടെയെങ്കിലും എന്തെങ്കിലും അടിപിടി കേട്ടാല്‍, തിന്മ കണ്ടാല്‍, ആക്‌സിഡന്റ് കേട്ടാല്‍, 'ഹോ! എന്റെ മക്കളെങ്ങാന്‍ അതില്‍ പെട്ടിരിക്കുമോ' എന്ന് ഭയപ്പെടാത്ത ഏതെങ്കിലും മാതാവുണ്ടാകുമോ? എങ്ങനെയാണ് അല്ലാഹുവെ ഈ മരണവിവരം ആ ഉമ്മാനെയും കുടുംബത്തെയും അറിയിക്കുവാന്‍ കഴിയുക.ഈ വേദനയില്‍ നിന്ന് എങ്ങനെ അവര്‍ കരകയറും.

പടച്ച തമ്പുരാന്‍ ആ ഉമ്മാക്കും കുടുംബത്തിനും സമാധാനം നല്‍കട്ടെ,മണപ്പെട്ട സഹോദരന്‍റെ കബറിടം പടച്ചവന്‍ വിശാലമാക്കി കൊടുക്കുകയും പാപങ്ങളെ പൊറുത്തു കൊടുക്കുകയും,പരലോക ജീവിതം ധന്യമാക്കി കൊടുക്കുകയും ചെയ്യട്ടെ. ആമീന്‍. അല്ലാഹു നമ്മെയെല്ലാപേരെയും അപകട മരണങ്ങളില്‍ നിന്നും,മാരകരോഗങ്ങളില്‍ നിന്നും ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും, പെട്ടെന്നുളള മരണത്തില്‍ നിന്നും കാക്കട്ടെ,

ആമീന്‍

അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (6 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (7 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (7 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (7 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (7 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (7 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (7 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (8 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (8 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (10 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (10 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

Malayali Vartha Recommends