കുവൈത്ത് ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കുവൈത്തിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയം തല്‍ക്കാലത്തേക്ക് മാറ്റി. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പ്രവര്‍ത്തന സമയം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എംബസി പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുതിയ പ്രവര്‍ത്തന സമയം തുടരുമെന്നും അടിയന്തര കോണ്‍സുലര്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ ലഭ്യമാകുമെന്നും ഇന്ത്യന്‍ എംബസി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























