സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കേസില്‍ കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന കേസില്‍ കുവൈറ്റ് സ്വദേശിയെ ക്രിമിനന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ചോദ്യം ചെയ്തു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ദൃശ്യമാണ് കേസിന് തുടക്കം. ഒരു ഉയര്‍ന്ന സ്ഥലത്തു നിന്ന് ഇയാള്‍ മൊബൈല്‍ ഫോണ്‍ താഴേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതുപോലെ കുട്ടികളെ ചാടാന്‍ ഇയാള്‍ പ്രേരിപ്പിച്ചെന്നാണ് ആരോപണം. തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്തു. കുട്ടികള്‍ അസ്വഭാവികമായി പ്രതികരിക്കുന്നുണ്ടോയെന്നറിയാന്‍ കുട്ടികളുടെ മാതാപിതാക്കളെയും അധികൃതര്‍ ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha


























