കൊവിഡ് വാക്സിന് സുരക്ഷിതമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി
സൗദിയില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്സിനുകള്‍ സുരക്ഷിതമാണെന്നും രക്തം കട്ടപിടിച്ചതായ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) വ്യക്തമാക്കി. വാക്സിനുകളുടെ സുരക്ഷ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രാദേശികമായും അന്തര്‍ദേശീയമായും ആരോഗ്യ അധികൃതരുമായി ഏകോപിച്ച് പാര്‍ശ്വഫലങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, ലഭ്യമായ വിവരങ്ങള്‍ അടക്കം നിരീക്ഷിക്കുന്നതിലുള്പ്പെടുന്നെന്നും അതോറിറ്റി അറിയിച്ചു.
വാക്സിന് നിര്‍മാണ കമ്ബനികള്‍, ആരോഗ്യ മന്ത്രാലയം, അന്താരാഷ്ട്ര നിരീക്ഷണ വിഭാഗങ്ങള്‍ എന്നിവയുമായി ഇന്റര്‍നാഷണല്‍ ക്വാളിഷന് ഓഫ് മെഡിസിന്‍സ് റെഗുലേറ്ററി അതോറിറ്റികളിലെ (ഐ.സി.എം.ആര്.എ) അംഗത്വത്തിലൂടെയും വാക്സിന് സുരക്ഷ പിന്തുടരുന്നുണ്ട്. വാക്സിനുകളെക്കുറിച്ചും അവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും ലഭ്യമായ വിവരങ്ങള്‍ കൈമാറുന്നതിന് ഇടക്കിടെ യോഗം ചേരുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. വാക്സിനുകളെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും എന്തെങ്കിലും പുതിയ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അത് ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കും. അംഗീകൃത ഉറവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂയെന്നും അതോറിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha