കുവൈത്തില്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ സമ്ബൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയേക്കും
കുവൈത്തില്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ സമ്ബൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പത്ത് ദിവസം ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ആരോഗ്യസമിതി മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 22 വരെയാണ് ഭാഗിക കര്‍ഫ്യൂ നീട്ടിയിരിക്കുന്നത്. വരും ദിവസങ്ങളിലെ കൊവിഡ് കേസുകളും മരണനിരക്കും വിലയിരുത്തിയാകും കര്‍ഫ്യൂ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നത്. കൊവിഡ് വ്യാപനം നിലവിലേതു പോലെ തുടര്‍ന്നാല്‍ ഏപ്രില്‍ 22ന് ശേഷവും ഭാഗിക കര്‍ഫ്യൂ തുടര്‍ന്നേക്കും. എന്നാല്‍ കേസുകള്‍ വര്‍ധിച്ചാല്‍ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ സമ്ബൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha