റംസാന് ആരംഭം മുതല്‍ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാന്‍ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണം
റംസാന് ആരംഭം മുതല്‍ മക്ക, മദീന ഹറമുകളിലേക്ക് പ്രവേശിക്കാന്‍ മുഴുവന്‍ ജീവനക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണം. ഹറം പ്രസിഡന്‍സി, ഏജന്‍സി കെട്ടിടങ്ങളിലെ പ്രവേശനത്തിനും വാക്സിന് നിര്‍ബന്ധമാണ്.
എല്ലാ തൊഴിലാളികളും രണ്ട് ഡോസ് കുത്തിവെപ്പും എടുത്തിരിക്കണമെന്ന് ഹറം കാര്യാലയം അറിയിച്ചു. അതേസമയം, റംസാനില്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
തീര്‍ഥാടകരുടെ യാത്രക്ക് എഴുനൂറോളം ബസുകളുണ്ടാകും. ഒരോ യാത്രയ്ക്കും ശേഷം ബസുകള്‍ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
"
https://www.facebook.com/Malayalivartha