Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ വിലക്കിന് പിന്നാലെ ആശ്വാസവാർത്ത; നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ നേപ്പാള്‍ വഴി സൗദിയിലേക്ക് വരുന്ന പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധക്ക്, ഇത് ചെയ്തില്ലേൽ പണി കിട്ടും, പ്രവാസിയുടെ അനുഭവം വൈറലാകുന്നു

23 APRIL 2021 01:07 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ ആരംഭം മുതൽ തന്നെ സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ ഇന്ത്യയ്ക്ക് വിലക്ക് കല്പിച്ചിരുന്നു. എന്നാൽ സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത സാഹചര്യത്തില്‍ നേപ്പാള്‍ വഴിയും ഒമാന്‍ വഴിയും മറ്റു ചില ഗള്‍ഫ് രാജ്യങ്ങള്‍ വഴിയും ആണ് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് പ്രവാസികള്‍ യാത്ര ചെയ്തിരുന്നത്. നേപ്പാളില്‍ 15 ദിവസത്തെ ക്വാറൻെറയിൻ കഴിഞ്ഞ് മാത്രമേ സൗദിയിലേക്ക് പോകാന്‍ സാധിക്കുകയുള്ളു.

നേപ്പാൾ വഴി സൗദിയിലേക്ക് വരുന്ന പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധക്ക് എന്ന തലക്കെട്ട് നല്‍കി സൗജിദുല്‍ അന്‍സാര്‍ ഫേസ്ബുക്കില്‍ എഴുതിയ അനുഭവ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. മേയ് 17 മുതല്‍ യാത്ര നിരോധനം നീങ്ങും എന്നായരുന്നു പ്രവാസികളുടെ പ്രതീക്ഷ, എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ലെന്നാണ് സൗദിയ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്.

സൗജിദുല്‍ അന്‍സാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

നേപ്പാൾ വഴി സൗദിയിലേക്ക് വരുന്ന പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധക്ക്.

നേപ്പാൾ വഴി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിൻെറ എഴുപത്തിരണ്ട് മണിക്കൂറിനകത്തുള്ള RT-PCR ടെസ്റ്റ് ചെയ്യുമ്പോൾ അംഗീകൃത കോവിഡ് ടെസ്റ്റ്‌ ലാബിൽ നിന്നാണ് ടെസ്റ്റ് ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക. കാരണം ഇന്ന് 21/04/21 ന് ബുധനാഴ്ച ഞങ്ങളോടൊപ്പം കാഡ്മണ്ഡു എയർപോർട്ടിൽ നിന്നും അൽജസീറ J9 540 നമ്പർ ഫ്ളൈറ്റിൽ യാത്ര ചെയ്ത മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെയാണ് ബോർഡിം പാസ്സെടുത്ത് , എമിഗ്രേഷൻ കഴിഞ്ഞ് ഫ്ളൈറ്റിൽ കയറി ഇരുന്നതിന് ശേഷം അംഗീകാരം ഇല്ലാത്ത കോവിഡ് ലാബുകളിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ട് സ്വീകാര്യമല്ലെന്നും , ഈ ടെസ്റ്റ് റിപ്പോർട്ടുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഫ്ളൈറ്റ് അധികൃതർ ഫ്ളൈറ്റിൽ നിന്നും ഇറക്കുകയും , അവരുടെ ലഗ്ഗേജ് തിരിച്ചിറക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഫ്ളൈറ്റിൽ അവർക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. ആയതിനാൽ നേപ്പാളിലുള്ള ഏജെൻ്റുമാർ മുഖേനയോ , സ്വന്തം റിസ്കിൽ നേപ്പാളിൽ വന്ന് യാത്രക്ക് മുമ്പ് RT PCR ടെസ്റ്റ് നടത്തുന്നവരും യാതൊരു കാരണവശാലും അംഗീകൃത കോവിഡ് ടെസ്റ്റ് ലാബുകളിൽ നിന്നല്ലാതെ ടെസ്റ്റ് നടത്തെരുതെന്ന് അറീക്കുകയാണ്.

ബോർഡിംഗിന് വേണ്ടി ക്യൂ നിൽക്കുന്ന സമയത്ത് തന്നെ അൽജസീറ ഫ്ളൈറ്റ് ജീവനക്കാരനായ ഒരാൾ എല്ലാവരുടെയും RT PCR റിപ്പോർട്ട് ഫോട്ടോ എടുത്ത് അയച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഫ്ളൈറ്റിൽ എല്ലാവരും കയറിയ ശേഷം ഫ്ളൈറ്റിൽ നിന്നും അനോൺസ് വന്നു. കുറച്ചു പേർ അംഗീകാരമില്ലാത്ത ടെസ്റ്റ് കേന്ദ്രങ്ങളിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ടാണ് കൈവശം വെച്ചിട്ടുള്ളത് എന്നും എല്ലാവരും റിപ്പോർട്ട് റീചെക്കിംഗിന് വിധേയമാക്കണമെന്നും അറീച്ചു..

തുടർന്ന് നടന്ന ചെക്കിംഗിലാണ് മലയാളികളടക്കമുള്ള മുപ്പത് പേരെ ഫ്ളൈറ്റിൽ നിന്നും ഇറക്കുകയും ലെഗേജടക്കം തിരിച്ചു നൽകുകയും ചെയ്തിട്ടുള്ളത്. നേപ്പാളിൽ ഭീമമായ കാഷ് ചിലവാക്കി പതിനാല് ദിവസം ക്വാറൻെറയിൻ ചെയ്ത്, ഇന്ത്യൻ എമ്പസിയിൽ നിന്നും NOC ലഭിക്കാൻ യാത്രയുടെ തലേദിവസം ഒമ്പത് മണിക്ക് തുറക്കുന്ന എമ്പസിയിൽ പുലർച്ചെ പോയി വരി നിന്ന് 2590/- രൂപ അടച്ച് ഒരു ദിവസം മെനക്കെട്ട് കിട്ടുന്ന എൻ.ഒ.സി യുമായി ഭീമമായ സംഖ്യ മുടക്കി കണക്ഷൻ ഫ്ളൈറ്റ് വഴിയാണ് സൗദിയിലേക്ക് വരുന്നത്...

ആ യാത്ര ഈ ഒരശ്രദ്ധ മൂലം മുടങ്ങുകയും വീണ്ടും ഫ്ളൈറ്റ് ടിക്കറ്റിനായി ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാവുകയെന്നത് വിശമകരമാണ്. ആയതിനാൽ ഫ്ളൈറ്റ് യാത്രക്ക് മുമ്പുള്ള കോവിഡ് ടെസ്റ്റ് അംഗീകൃത ലാബിൽ നിന്നാണെന്ന് ഉറപ്പ് വരുത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (5 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (5 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends