സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തിനിടെ കുവൈത്തില്‍ കോഴിക്കോട് സ്വദേശി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു

കുവൈത്തില്‍ സുഹൃത്തുമായുള്ള വാക്കുതര്‍ക്കത്തിനിടെ തലയ്ക്കടിയേറ്റ് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം. കുറ്റിയാടി പുളക്കൂല്‍ കമ്പനി വീട്ടില്‍ നാസര്‍ (നാച്ചു, 49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മംഗഫിലെ താമസസ്ഥലത്താണ് സംഭവം നടന്നത്. ഇതേ കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയാണ് പ്രതി. വാക്കുതര്‍ക്കത്തിനിടെ നാസറിനെ ഇയാള്‍ ഇരുമ്ബ് വടി വച്ച് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ നാസര്‍ മരിച്ചു. പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ ചോദ്യം ചെയ്തുവരുന്നു. നിഷാദയാണ് നാസറിന്റെ ഭാര്യ. ഷിനാസ് ഏക മകനാണ്.
https://www.facebook.com/Malayalivartha


























