Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'എത്രയൊക്കെ ജാഗ്രതയോടുകൂടി നമ്മൾ നടന്നാലും ചില അനിവാര്യമായ കീഴ്പ്പെടലുകൾക്ക് വിധേയരാകേണ്ടിവരും.. 'കൊറോണ' അതുപോലെ ഒന്നാണെന്ന് തോന്നുന്നു....' കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡന്‍റ് പി.എം നജീബ് ആശുപത്രിക്കിടക്കയിൽ വെച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് നൊമ്പരമാകുന്നു

05 MAY 2021 04:53 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒ.ഐ.സി.സി സൗദി നാഷണൽ പ്രസിഡന്‍റ് പി.എം നജീബ് ആശുപത്രിക്കിടക്കയിൽ വെച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഏവരുടെയും നൊമ്പരമായി മാറുകയാണ്. ഏപ്രിൽ 27 നാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കൊവിഡിന്‍റെ ത്രീവ്രതയെ കുറിച്ച് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റ് എഴുതുന്നത്. കൊവിഡിനെതിരെ ജാഗ്രത പാലിക്കണമെന്നും അസുഖം പൂര്‍ണ്ണമായും മാറി താന്‍ ഉടന്‍ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന് പ്രതീക്ഷയും അദ്ദേഹം കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. പരമാവധി സുക്ഷമത പാലിച്ചിട്ടും കൊവിഡിന് കീഴടങ്ങേണ്ടി വന്നുവെന്നാണ് ഏപ്രിൽ 27 ന് പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ് നാലിനാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

പി.എം നജീബിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ,

എത്രയൊക്കെ ജാഗ്രതയോടുകൂടി നമ്മൾ നടന്നാലും ചില അനിവാര്യമായ കീഴ്പ്പെടലുകൾക്ക് വിധേയരാകേണ്ടിവരും.. 'കൊറോണ' അതുപോലെ ഒന്നാണെന്ന് തോന്നുന്നു.. കഴിഞ്ഞ മാസം മുഴുവൻ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിൽ പങ്കാളിയായപ്പോഴും ജനങ്ങൾക്കിടയിലൂടെ നടന്നപ്പോഴും രോഗം പിടിപെടാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രദ്ധിച്ചിരുന്നു. പക്ഷെ, കഴിഞ്ഞ ഒരു വർഷത്തോളമായി ലോകം മുഴുവനും തുടരുന്ന ജാഗ്രതക്കുമുന്നിൽ തോറ്റുകൊടുക്കാത്ത കൊറോണ വൈറസ് എന്റെ ശരീരത്തെയും കീഴ്പ്പെടുത്തിയിരിക്കുന്നു..

ചെറിയ ക്ഷീണവും പനിയും കാരണം കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റ്‌ റിസൾട്ട്‌ വന്നപ്പോൾ പോസിറ്റീവ്.. മുഴുവൻ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു... ഒരുനേരം ഭേദമായി എന്ന് കരുതി ആശ്വസിച്ചിരിക്കെ അടുത്ത നേരം കടുത്ത ക്ഷീണത്തിന് കീഴ്പ്പെടേണ്ടിവരുന്ന തരത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രോഗാവസ്ഥ...

എന്നിരുന്നാലും ഈ പുണ്യമാസത്തിൽ സർവശക്തനെ ഭാരമേല്പിച്ചും വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചും കഴിച്ച് കൂട്ടുകയായിരുന്നു... എന്നാൽ മിനിയാന്ന് മുതൽ ചെറുതായി ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.. അത് കൂടിക്കൂടി വന്നപ്പോൾ പിടിച്ചു നിൽക്കാനാവാതെ കോഴിക്കോട് മൈത്ര ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നിരിക്കുകയാണ്... രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിരിക്കുന്നതിനാൽ ഓക്സിജൻ സ്വീകരിച്ചും, മറ്റു അനുബ്ധമായി വേണ്ടുന്ന ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്...
അൽഹംദുലില്ലാഹ്..!! സർവശ്കതന് എല്ലാ സ്തുതിയും..!!

കഴിഞ്ഞ വർഷം ദമ്മാമിൽ നിന്നും പോരുന്നത് വരെ കൊറോണയുമായി ബന്ധപ്പെട്ട കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളിയായിക്കൊണ്ടും... കൂടെപ്പിറപ്പുകൾക്ക് താങ്ങായി നിൽക്കുന്ന കർമധീരരുടെ മുന്നിൽ നടക്കാൻ കഴിഞ്ഞും...

നാടണയാൻ കൊതിച്ച പ്രവാസികളുടെ ആഗ്രഹസാഫല്യത്തിനു ചുക്കാൻ പിടിച്ചുകൊണ്ടും... അങ്ങനെയങ്ങനെ ഈ ജന്മത്തിൽ ചെയ്ത ചെറുതും വലുതുമായ എല്ലാ പുണ്യപ്രവർത്തികളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയുടെയും ഫലമായി ഞാൻ പൂർവസ്ഥിതിയിലേക്ക് തിരിച്ചു വരും .. ഉറപ്പ്... അതിനുള്ള പരിശ്രമം നടക്കുകയാണ്...

നമ്മുടെയൊക്കെ കയ്യിൽ എന്തുണ്ടായിട്ടും ശ്വസിക്കാൻ '

ജീവവായു' കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു...ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ടി വരി നിൽക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാൻ നമുക്കോരോരുത്തർക്കും ഈയവസരത്തിൽ കഴിയേണ്ടതാണ്...

രണ്ടാം തരംഗം കൂടുതൽ ശക്തമാകുമ്പോഴും അലസമായി മാസ്ക് ധരിക്കുന്ന, അനാവശ്യമായ സംഗമങ്ങൾക്കും മെനക്കെടുന്ന, രോഗം ഉണ്ടെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാൻ മെനക്കെടാതെ നിരപരാധികളെ കൂടി കഷ്ടത്തിലാക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും നമുക്കിടയിൽ ഉണ്ട്...വൈറസിനെപ്പോലെ അക്കൂട്ടരും ഈ അവസ്ഥക്ക് കാരണക്കാരാണ്...

അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്കൊന്നേ പറയാനുള്ളൂ... തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്ന..,ഈ ദുരിതകാലം സ്വന്തം മുഖഛായ മിനുക്കാനുള്ള അവസരമായി കാണുന്ന.., ഒരു രാജ്യത്തെ പൗരന്മാരുടെ പൗരാവകാശമായ വാക്‌സിന് പോലും വിലയീടാക്കുന്ന ഭരണാധികാരികളുടെ നാട്ടിൽ ജീവിക്കാൻ 'വിധിക്കപ്പെട്ട' നമ്മൾ ഓരോരുത്തരും മാത്രമാണ് നമുക്കും ഈ സമൂഹത്തിനും രാജ്യത്തിനും കാവലായി നിൽക്കേണ്ടത്...

ഈ പുണ്യമാസത്തിൽ നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനകളിൽ എന്നെയും എന്നെപ്പോലെ ഈ രോഗത്തിനു അടിമപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends