മധ്യവേനല്‍ അവധി : ഇന്ത്യന്‍ സ്കൂള്‍ അടച്ചു
മധ്യവേനല്‍ അവധിക്കായി ഇന്ത്യന്‍ സ്കൂള്‍ അടച്ചു. ജൂലൈയിലെയും ആഗസ്റ്റിലെയും മുഴുവന്‍ ദിനങ്ങളിലെയും അവധികഴിഞ്ഞ് സെപ്തംബര്‍ രണ്ടിന് സ്കൂള്‍ വീണ്ടും തുറക്കും. ജൂണ്‍ 30 ഓടെ എല്ലാ സ്കൂളുകളും അടക്കും. രണ്ടുമാസത്തെ അവധി ലഭിക്കുന്നതിന്റെ ആഹ്ളാദം ഇന്നലെ ഇന്ത്യന്‍ സ്കൂളില്‍ നിന്ന് പുറത്തുവരുന്ന കുട്ടികളുടെ മുഖത്ത് പ്രകടമായിരുന്നു.
ആലിംഗനം ചെയ്തും, ഹസ്തദാനം നല്‍കിയും കുട്ടികള്‍ രണ്ടു മാസത്തേക്ക് സുഹൃത്തുക്കളോട് വിടപറഞ്ഞു. അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഒട്ടുമിക്ക പ്രവാസി കുടുംബങ്ങളും. ചിലര്‍ വര്‍ഷാവര്‍ഷമുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി ഇത്തവണത്തെ യാത്ര ഒഴിവാക്കുന്നുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha