'ഇന്ന് എംബാംമിഗ് കഴിഞ്ഞ് ആ പൊന്നുമാേന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. പുഞ്ചിരി തൂകികൊണ്ട് കിടക്കുന്ന,ഈമാന്‍റെ അഴക് മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്....' അഷ്‌റഫ് താമരശ്ശേയി കുറിക്കുന്നു
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ആശംസകള്‍ പറയുന്നതിനിടെ എനിക്ക് ഒരു മരണ വാര്‍ത്തയുമായി ഫോണ്‍ കാള്‍ വന്നു. തൃശൂര്‍ സ്വദേശിയായ 22 വയസ്സുളള ജൗഫറിന്‍റെ മരണ വാര്‍ത്തയായിരുന്നു അത്. ഇന്ന് എംബാംമിഗ് കഴിഞ്ഞ് ആ പൊന്നുമാേന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. പുഞ്ചിരി തൂകികൊണ്ട് കിടക്കുന്ന,ഈമാന്‍റെ അഴക്(വിശ്വാസിയുടെ സൗന്ദര്യം)മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്. ഹൃദയഭേതമായി കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ആശംസകള്‍ പറയുന്നതിനിടെ എനിക്ക് ഒരു മരണ വാര്‍ത്തയുമായി ഫോണ്‍ കാള്‍ വന്നു. തൃശൂര്‍ സ്വദേശിയായ 22 വയസ്സുളള ജൗഫറിന്‍റെ മരണ വാര്‍ത്തയായിരുന്നു അത്. ഇന്ന് എംബാംമിഗ് കഴിഞ്ഞ് ആ പൊന്നുമാേന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. പുഞ്ചിരി തൂകികൊണ്ട് കിടക്കുന്ന,ഈമാന്‍റെ അഴക്(വിശ്വാസിയുടെ സൗന്ദര്യം)മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്.അങ്ങനെ കുറച്ച് നേരം മയ്യത്തിന്‍റെ മുഖം കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോയി.
പിന്നീട് ആരോ വെളള തുണി കൊണ്ട് മുഖം മറക്കുമ്പോഴാണ്,ഞാന്‍ അറിയുന്നത് ആ പൊന്നുമോന്‍ യാത്രയാവുകയാണ്,പടച്ചവന്‍റെ അരികിലേക്ക്, ഇനിയും എത്ര കാലം ഈ ദുനിയാവില്‍ ജീവിക്കേണ്ടവനാണ്. ഇവിടെത്തെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്,ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ച് അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കി ആ ചെറുപ്പക്കാരന്‍.
റമളാന്‍റെ 30 നോമ്പ് നോല്‍ക്കുകയും, കൃത്യനിഷ്ഠയോടെ തറാവിഹും,തഹജ്ജിദും,രാത്രി കാല പ്രാര്‍ത്ഥനയിലും മുഴുകി നോമ്പനുഷ്ഠിച്ചു. പെരുന്നാള്‍ നമസ്കരിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഭക്ഷണം കഴിക്കുവാന്‍ ഇരിക്കുമ്പോഴാണ് ചെറിയൊരു തലചുറ്റല്‍ വന്ന് അവിടെ തന്നെ കുഴഞ്ഞ് മരണം സംഭവിക്കുകയായിരുന്നു.
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
ഒന്നും എഴുതുവാന്‍ കഴിയുന്നില്ല.ഒരു തരം മരവിപ്പ് പിടിച്ചതുപോലെ,അല്ലാഹു ഈ ചെറുപ്പക്കാരന്‍റെ കുടുംബത്തിന് ശാന്തിയും സമാധാനവും നല്‍കുന്നതോടപ്പം അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കുമാറാകട്ടെ! ആമീന്‍.അല്ലാഹുവേ നാളെ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഈ ചെറുപ്പക്കാരനെയും,ഞങ്ങളില്‍ നിന്നും മരണപ്പെട്ടുപോയവരെയും, നാളെ ഞങ്ങളെയും ഉള്‍പെടുത്തി അനുഗ്രഹിക്കേണമേ. ആമീന്‍
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha

























